ദി എക്സ്റ്റസി ഓഫ് സെന്റ് സിസിലിയ (റാഫേൽ)
റാഫേൽ ചിത്രീകരിച്ച ഓയിൽ പെയിന്റിംഗ് / From Wikipedia, the free encyclopedia
1516-1517 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായിരുന്ന റാഫേൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി എക്സ്റ്റസി ഓഫ് സെന്റ് സിസിലിയ. ഈ ചിത്രത്തിൽ സെന്റ് പോൾ, സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ്, സെന്റ് അഗസ്റ്റിൻ, മഗ്ദലന മേരി എന്നിവരുടെ കൂട്ടത്തിൽ മാലാഖമാരുടെ ഗായകസംഘം ശ്രവിക്കുന്ന സംഗീതജ്ഞരുടെയും പള്ളി സംഗീതത്തിന്റെയും രക്ഷാധികാരിയുമായിരുന്ന സെന്റ് സിസിലിയയെയും ചിത്രീകരിക്കുന്നു. ബൊലോഗ്നയിലെ ഒരു പള്ളിക്കായി നിയോഗിക്കപ്പെട്ട ഈ ചിത്രം ഇപ്പോൾ പിനാകോട്ടെക്ക നസിയോണേൽ അഥവാ നാഷണൽ പെയിന്റിംഗ് ഗാലറിയിൽ തൂക്കിയിരിക്കുന്നു. വാസരി പറയുന്നതനുസരിച്ച് സിസിലിയയുടെ കാലിനരികിൽ വരച്ച സംഗീത ഉപകരണങ്ങൾ റാഫേൽ വരച്ചതല്ല, മറിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥി ജിയോവന്നി ഡാ ഉഡൈൻ ആണ്.[1]
വസ്തുതകൾ St. Cecilia Altarpiece, കലാകാരൻ ...
St. Cecilia Altarpiece | |
---|---|
കലാകാരൻ | Raphael |
വർഷം | 1516–1517 |
തരം | Oil transferred from panel to canvas |
അളവുകൾ | 220 cm × 136 cm (87 in × 54 in) |
സ്ഥാനം | Pinacoteca Nazionale, Bologna |
അടയ്ക്കുക