ദേശീയ സുരക്ഷാസേന
From Wikipedia, the free encyclopedia
തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തനായി രൂപവത്കരിച്ച, ഇന്ത്യയുടെ സർവ്വോത്തര സുരക്ഷാ സേനയാണ് ദേശീയ സുരക്ഷാ സേന അഥവാ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്.എൻ.എസ്,ജി. എന്ന ചുരുക്ക നാമത്തിലും അറിയപ്പെടുന്നു. English: National Security Guards (N.S.G.) 1985-ലെ നാഷണൽ സെക്യൂരിറ്റി ഗാർഡ് ആക്ടിനെത്തുടർന്നാണ് ദേശീയ സുരക്ഷാ സേന രൂപവത്കരിച്ചത്.[1] തീവ്രവാദത്തെ ചെറുക്കുക, രാജ്യത്തെ മുഖ്യപൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കുമാത്രമായാണ് ഇപ്പോൾ പ്രധാനമായും ഈ സേനയെ ഉപയോഗിച്ചുവരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലാണ് സേന പ്രവർത്തിക്കുന്നത്. വേഷഭൂഷാദികളിൽ കറുപ്പു നിറം പുലർത്തുന്നതിനാൽ സേനയെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ എന്നും വിളിക്കാറുണ്ട്.[1] എന്നാൽ ഈ സേന പോലീസിന്റേയോ മറ്റു സൈന്യങ്ങളുടേയോ പോലെ ദൈനംദിന ജോലികൾക്ക് നിയോഗിക്കപ്പെടാനുള്ള തരത്തിൽ പരിശീലിപ്പിക്കപ്പെട്ടവരല്ല. ഇന്ത്യൻ കരസേനയിൽ നിന്നും കേന്ദ്ര സായുധ പോലീസ് സേനകളിൽ നിന്നും ഡെപ്യൂട്ടേഷനിൽ ആണ് കമാൻഡോകളെ നിയമിക്കുന്നത്.
National Security Guard ദേശീയ സുരക്ഷാ സേന | |
---|---|
പൊതുവായ പേര് | ബ്ലാക്ക് ക്യാറ്റ് |
ചുരുക്കം | എൻ.എസ്.ജി. |
ആപ്തവാക്യം | സർവത്ര സർവ്വോത്തം സുരക്ഷ |
ഏജൻസിയെ കുറിച്ച് | |
രൂപീകരിച്ചത് | 1985 |
അധികാരപരിധി | |
കേന്ദ്ര ഏജൻസി | ഇന്ത്യ |
പ്രവർത്തനപരമായ അധികാരപരിധി | ഇന്ത്യ |
ഭരണസമിതി | ആഭ്യന്തര മന്ത്രാലയം - ഇന്ത്യ |
ഭരണഘടന |
|
പൊതു സ്വഭാവം |
|
പ്രവർത്തന ഘടന | |
മാതൃ വകുപ്പ് | ഇന്ത്യൻ പോലീസ് സർവീസ് |
പ്രമുഖർ | |
ശ്രദ്ധേയമായ ഓപ്പറേഷൻs |
|
വെബ്സൈറ്റ് | |
www.nsg.gov.in |
തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനുപുറമെ വിശിഷ്ട വ്യക്തികൾക്ക് സുരക്ഷ പ്രദാനം ചെയ്യുക, ഗൂഢാലോചനയും അട്ടിമറിയും തകർക്കുക, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക തുടങ്ങിയ ജോലികളും കമാൻഡോകൾ ചെയ്യുന്നുണ്ട്. ഇന്ത്യൻ സൈന്യം, കേന്ദ്ര സായുധ പോലീസ് സേനകൾ, സെൻട്രൽ റിസർവ് പോലീസ്, സംസ്ഥാന പോലീസ് എന്നിവിടങ്ങളിലെ മികച്ച ഓഫീസർമാരെയാണ് കമാൻഡോകളായി നിയമിക്കുന്നത്.[1] എല്ലാ കമാൻഡോകളും ഡെപ്യൂട്ടേഷനിലാണ് ദേശീയസുരക്ഷാസേനയിൽ എത്തുന്നത്. ഇതിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ളവർ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (SAG) എന്ന പേരിലും മറ്റുള്ളവർ സ്പെഷ്യൽ റെയ്ഞ്ചർ ഗ്രൂപ്പ് (SRG) എന്ന പേരിലും അറിയപ്പെടുന്നു.[2]