ദ ഫെയറി ക്യൂൻ
From Wikipedia, the free encyclopedia
എഡ്മണ്ട് സ്പെൻസറുടെ ഒരു ഇംഗ്ലീഷ് ഇതിഹാസ കവിത ആണ് ദ ഫെയറി ക്യൂൻ. പുസ്തകങ്ങൾ ഒന്നുമുതൽ മൂന്ന് വരെയുള്ളവ 1590-ലാണ് പ്രസിദ്ധീകരിച്ചത്, തുടർന്ന് 1596-ൽ നാല് മുതൽ ആറ് വരെയുള്ള പുസ്തകങ്ങൾ വീണ്ടും പ്രസിദ്ധീകരിച്ചു. ഫെയറി ക്യുൻ അതിന്റെ ഉള്ളടക്കത്തിൽ ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ദൈർഘ്യമേറിയ കവിതകളിലൊന്നായ ഇത് സ്പെൻസേറിയൻ സ്റ്റാൻസ എന്ന പേരിൽ അറിയപ്പെടുന്നു.[1] ഈ കവിത പ്രാഥമികമായി ഒരു സാങ്കൽപ്പിക കൃതിയാണെങ്കിലും, എലിസബത്ത് ഒന്നാമൻ രാജ്ഞിയുടെ പ്രശംസ (അല്ലെങ്കിൽ, പിന്നീട് വിമർശനം) ഉൾപ്പെടെ നിരവധി തലങ്ങളിൽ ഉപമകളിലൂടെ ഇത് വായിക്കാൻ കഴിയും. സ്പെൻസറുടെ "ലെറ്റേഴ്സ് ഓഫ് ദ ഓതേഴ്സ്" എന്ന പുസ്തകത്തിൽ, ഇതിഹാസകവിത മുഴുവനും "രൂപകാലങ്കാരങ്ങളിൽ മൂടിക്കെട്ടിയതാണ്" എന്നും, ഫെയറി ക്വീൻ പ്രസിദ്ധീകരിക്കുന്നതിന്റെ ലക്ഷ്യം "സദ്ഗുണമുള്ള ഒരു മാന്യൻ അല്ലെങ്കിൽ കുലീന വ്യക്തിയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതുമായിരുന്നു.[2]
കർത്താവ് | Edmund Spenser |
---|---|
രാജ്യം | Kingdom of England |
ഭാഷ | Early Modern English |
സാഹിത്യവിഭാഗം | Epic poem |
പ്രസിദ്ധീകരിച്ച തിയതി | 1590 |