![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ac/Nagore_dargah.jpg/640px-Nagore_dargah.jpg&w=640&q=50)
നാഗൂർ ദർഗ
From Wikipedia, the free encyclopedia
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള ഒരു തീർഥാടന കേന്ദ്രമാണ് നാഗൂർ ദർഗ. നാഗപട്ടണത്തുനിന്ന് സുമാർ 10 കിലോമീറ്റർ വടക്കു സ്ഥിതിചെയ്യുന്ന നാഗൂറിന്റെ പ്രശസ്തിക്കുകാരണം ഇവിടത്തെ നാഗൂർ ദർഗ എന്ന മുസ്ലിം തീർഥാടനകേന്ദ്രമാണ്.
വസ്തുതകൾ Nagore Dargah, സ്ഥലം ...
Nagore Dargah | |
---|---|
![]() A panoramic view of Nagore Dargah; Dome, Sacred water tank and the five minarets | |
സ്ഥലം | Nagore, Tamil Nadu, India |
ഭരണം | Nagore dargah committee |
വാസ്തുവിദ്യ വിവരങ്ങൾ | |
ശൈലി | Islamic |
ഖുബ്ബ(കൾ) | 1 (gold-plated) |
മിനാരം(ങ്ങൾ) | 5 |
മിനാരത്തിൻ്റെ ഉയരം | 131 ft (40 m) (tallest) |
| |
വെബ്സൈറ്റ്: www.nagoredargahshariff.org |
അടയ്ക്കുക
വിശുദ്ധ ഷാഹുൽ ഹമീദി(മീരാൻ സാഹിബ്)ന്റെ അന്ത്യവിശ്രമകേന്ദ്രമാണ് നാഗുർ ദർഗ. നാഗൂരിൽ ജീവിച്ചിരുന്ന ഇദ്ദേഹത്തെ തഞ്ചാവൂരിലെ ഭരണാധികാരികൾ പോലും ആദരിച്ചിരുന്നു. നാഗൂർ പള്ളിയിൽ വർഷംതോറും നടത്തുന്ന കൊന്തോരി (Kondori)[1] മഹോത്സവത്തിൽ പങ്കെടുക്കാൻ തദ്ദേശവാസികളെക്കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽനിന്ന് ജാതി-മതഭേദമെന്യേ നിരവധി പേർ എത്താറുണ്ട്.