നാടൻ താമരക്കോഴി
ഇന്ത്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലും കണ്ടുവരുന്ന പക്ഷിയാണ് നാടൻ താമരക്കോഴി / From Wikipedia, the free encyclopedia
ഇന്ത്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലും കണ്ടുവരുന്ന പക്ഷിയാണ് നാടൻ താമരക്കോഴി(ഇംഗ്ലീഷ്: Bronze-winged Jacana). ഈർക്കിലിക്കാലൻ,ചവറുകാലി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇവയ്ക്ക് നീണ്ട വിരലുകളും നഖങ്ങളുമാണ്. താമരയും ആമ്പലും കുളവാഴയും മറ്റു ജലസസ്യങ്ങളും വളർന്നുനില്ക്കുന്ന ജലാശങ്ങളിൽ ഇവയെ കാണാം. നീണ്ടു മെലിഞ്ഞ കാലുകളും വിരലുകളും സസ്യങ്ങൾക്ക് മീതെ നടന്ന് ഇരതേടുന്നതിന് സഹായിക്കുന്നു. പച്ച കലർന്ന തവിട്ടുനിറത്തിലുള്ള ചിറകുകളും കറുത്ത തലയുള്ള വെളുത്ത പട്ടയും നാടൻ താമരക്കോഴിയെ തിരിച്ചറിയാൻ സഹായിക്കുന്നു. നല്ല പോലെ നീന്താനും മുങ്ങിയൊളിയ്ക്കാനും പറക്കാനും ഇവയ്ക്ക് കഴിവുണ്ട്. ജലസസ്യങ്ങളും ചെറുജീവികളുമാണ് ഭക്ഷണം.
വസ്തുതകൾ നാടൻ താമരക്കോഴി Bronze-winged Jacana, പരിപാലന സ്ഥിതി ...
നാടൻ താമരക്കോഴി Bronze-winged Jacana | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Charadriiformes |
Family: | |
Genus: | Metopidius Wagler, 1832 |
Species: | M. indicus |
Binomial name | |
Metopidius indicus (Latham, 1790) | |
അടയ്ക്കുക