നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി
ദേശീയ ഭീകരവിരുദ്ധ അന്വേഷണ ഏജൻസി / From Wikipedia, the free encyclopedia
ഇന്ത്യയിലെ തീവ്രവാദവിരുദ്ധ കുറ്റാന്വേഷണ ഏജൻസിയാണ് ദേശീയ അന്വേഷണ ഏജൻസി അഥവാ എൻ.ഐ.എ. (National Investigation Agency). അമേരിക്കയിലെ FBl യെ മാതൃകയാക്കി 2009 ൽ രൂപീകരിച്ച NIA യുടെ പ്രധാന ജോലി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ പ്രത്യേകിച്ച് ഭീകര പ്രവർത്തനത്തെ കുുറിച്ച് അന്വേഷിക്കലാണ്. തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നിൽ. ഭീകര പ്രവർത്തനം മാത്രമല്ല രാജ്യരക്ഷയ്ക്കു ഭീക്ഷണിയാകുന്ന എല്ലാ കുറ്റകൃത്യവും എൻ.ഐ.എ യ്ക്ക് അന്വേഷിക്കാം. കള്ളനോട്ട്, വിമാനം റാഞ്ചൽ, ആണവോർജ്ജ നിയമത്തിന്റെ ലംഘനം, മയക്കുമരുന്ന് സ്വർണ്ണം എന്നിവയുടെ കള്ളക്കടത്ത്, അന്താരാഷ്ട്ര ഭീകര സംഘങ്ങളിലേക്കുള്ള യുവാക്കളുടെ ചേരൽ, നാശക ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ എൻ.ഐ.എ യുടെ അധികാരപരിധിയിൽ വരുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കാണ് ഇതിൻ്റെ നിയന്ത്രണം. ന്യൂഡൽഹിയാണ് ആസ്ഥാനം.
ദേശീയ അന്വേഷണ ഏജൻസി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി | |
---|---|
ചുരുക്കം | NIA |
ഏജൻസിയെ കുറിച്ച് | |
രൂപീകരിച്ചത് | 2009; 15 years ago (2009) |
ജീവനക്കാർ | 649[1] |
ബജറ്റ് | ₹182 കോടി (US$28 million) (2021–22 est.)[2] |
അധികാരപരിധി | |
കേന്ദ്ര ഏജൻസി | ഇന്ത്യ |
പ്രവർത്തനപരമായ അധികാരപരിധി | ഇന്ത്യ |
ഭരണസമിതി | ആഭ്യന്തര മന്ത്രാലയം ഭാരത സർക്കാർ |
പൊതു സ്വഭാവം |
|
പ്രവർത്തന ഘടന | |
ആസ്ഥാനം | ന്യൂ ഡെൽഹി, ഇന്ത്യ |
ഉത്തരവാദപ്പെട്ട മന്ത്രി | |
മേധാവി |
|
വെബ്സൈറ്റ് | |
www.nia.gov.in |