![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5d/Nasi_Kuning_Ibu_Sulastri.jpg/640px-Nasi_Kuning_Ibu_Sulastri.jpg&w=640&q=50)
നാസി കുനിംഗ്
From Wikipedia, the free encyclopedia
തേങ്ങാപ്പാലും മഞ്ഞളും ചേർത്ത് പാകം ചെയ്യുന്ന, സുഗന്ധമുള്ള ഒരു ഇന്തോനേഷ്യൻ അരി വിഭവമാണ് ചിലപ്പോൾ നാസി കുനിറ്റ് (ഇന്തോനേഷ്യൻ ഭാഷയിൽ: "മഞ്ഞൾ അരി") എന്നും വിളിക്കപ്പെടുന്ന നാസി കുനിംഗ് (ഇന്തോനേഷ്യൻ ഭാഷയിൽ: "മഞ്ഞ ചോറ്").[2][3][4]
വസ്തുതകൾ ഉത്ഭവ വിവരണം, ഉത്ഭവ സ്ഥലം ...
![]() നാസി കുനിംഗ് വിളമ്പിയത്. ഒപ്പം ഇൻഡോനേഷ്യൻ കൂട്ടാനുകളും | |
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | ഇന്തോനേഷ്യ[1] |
പ്രദേശം/രാജ്യം | ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ഫിലിപ്പീൻസ്, സുരിനാം, ശ്രീലങ്ക (കഹാ ബാത്ത് എന്നറിയപ്പെടുന്നു) |
വിഭവത്തിന്റെ വിവരണം | |
Course | മെയിൻ കോഴ്സ് |
Serving temperature | ചൂടോടെ |
വ്യതിയാനങ്ങൾ | കുനിംഗ് |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/dc/Nasi_Kuning.jpg/640px-Nasi_Kuning.jpg)
ഫിലിപ്പീൻസിലെ, മിന്ദനാവോയിൽ ഇതിൻ്റെ ഒരു അനുബന്ധ വിഭവം നിലവിലുണ്ട്, പ്രത്യേകിച്ച് മരനാവോ ആളുകൾക്കിടയിൽ, അത് കുനിംഗ് എന്നറിയപ്പെടുന്നു. ഇന്തോനേഷ്യയിൽ പാചകം ചെയ്യുന്ന പോലെ, കുനിംഗ് ഉണ്ടാക്കാനായി പ്രാഥമികമായി മഞ്ഞൾ ആണ് ഉപയോഗിക്കുന്നത്. മാത്രമല്ല അതിൽ ചെറുനാരങ്ങയും ചേർക്കുന്നു. അതിൽ അവർ തേങ്ങാപ്പാൽ ഉപയോഗിക്കുന്നില്ല.[5][6] ശ്രീലങ്കൻ പാചകരീതിയിലും സമാനമായ ഒരു വിഭവം ഉണ്ട്. അവിടെ അത് കഹാ ബത്ത് എന്നറിയപ്പെടുന്നു. ഇത്, ശ്രീലങ്കൻ പാചക രീതികളുടെ ഇന്തോനേഷ്യൻ സ്വാധീനങ്ങളിൽ നിന്ന് രൂപം കൊണ്ടൊരു വിഭവം ആണ്.[7][8]