നെറ്റ്ബുക്ക്
ഇന്റർനെറ്റ് ഉപയോഗത്തിനു വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറിയ ലാപ്ടോപ്പ് കമ്പ്യൂട്ടർ / From Wikipedia, the free encyclopedia
വയറില്ലാ ആശയവിനിമയത്തിനും (wireless communication) ഇന്റർനെറ്റ് ഉപയോഗത്തിനും വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറിയ വഹനീയമായ ലാപ്ടോപ്പ് കമ്പ്യൂട്ടറാണ് നെറ്റ്ബുക്ക്.[1] പ്രധാനമായും വെബ് ബ്രൗസിങ്ങിനും ഇ-മെയിലുകൾ ഉപയോഗിക്കുന്നതിനും വേണ്ടി നിർമ്മിക്കപ്പെടുന്ന നെറ്റ്ബുക്കുകൾ ഇന്റർനെറ്റിനെ കൂടുതലായി ഉപയോഗപ്പെടുത്തുന്നു.[2] ഇതുവഴി ലക്ഷ്യമാക്കുന്നത് വലിയ പ്രവർത്തന ശക്തിയുള്ള കമ്പ്യൂട്ടർ ആവശ്യമില്ലാത്ത ക്ലൗഡ് കമ്പ്യൂട്ടിങ്ങ് ഉപയോക്താക്കളേയാണ്.[3] വിൻഡോസ് എക്സ്.പിയും ലിനക്സിന്റെ വകഭേദങ്ങളുമാണ് ഇതിൽ ഉപയോഗിക്കുന്നത്[2] കൂടുതൽ കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിക്കുന്ന വിൻഡോസ് വിസ്റ്റ പോലെയുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ ഇവയിൽ ഉപയോഗിക്കാറില്ല.[4] 5 ഇഞ്ചിൽ താഴെ[5] മുതൽ 13 ഇഞ്ചിനു മുകളിൽ[6] വരെയുള്ള വലിപ്പങ്ങളിലും 2 പൗണ്ട് മുതൽ 3 പൗണ്ട് വരെ ഭാരമുള്ളവയുമാണ് ഇവ. സാധാരണ ലാപ്ടോപ്പുകളേക്കാൾ വിലകുറവാണ് ഇവയ്ക്ക്.[2][7]