നൊവോസിബിർസ്ക്
From Wikipedia, the free encyclopedia
റഷ്യയിലെ നൊവോസിബിർസ്ക് ഒബ്ലാസ്റ്റിന്റെ തലസ്ഥാനമാണ് നൊവോസിബിർസ്ക് (Novosibirsk (/ˌnoʊvəsɪˈbɪərsk, -voʊs-/, also UK: /ˌnɒv-/;[19] [20] Russian: Новосиби́рск, റഷ്യൻ ഉച്ചാരണം: [nəvəsʲɪˈbʲirsk], li.:പുതിയ സൈബീരിയ "New Siberia"). ഒബി നദിക്കരയിലായി സൈബീരിയയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്തായി ഈ നഗരം സ്ഥിതിചെയ്യുന്നു,[21] റഷ്യയിൽ ഏറ്റവുമധികം ജനങ്ങൾ താമസിക്കുന്ന നഗരങ്ങളിൽ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണു ഈ നഗരം. 2018 ലെ സെൻസസ് പ്രകാരം 16,12,833 ആളുകൾ താമസിക്കുന്ന നൊവോസിബിർസ്ക് റാഷ്യയുടെ ഏഷ്യൻ പ്രദേശത്തിലെ ഏറ്റവുമധികം ജനങ്ങൾ താമസിക്കുന്ന നഗരവുമാണ്.[22]
നൊവോസിബിർസ്ക്, Novosibirsk Новосибирск | |||
---|---|---|---|
City[1] | |||
Clockwise: Alexander Nevsky Cathedral, the Circus, the Trade House, the Children's Railway, the Railway station, the Opera and Ballet Theater | |||
| |||
ദേശീയഗാനം: none[2] | |||
Coordinates: 55°03′N 82°57′E | |||
Country | Russia | ||
Federal subject | Novosibirsk Oblast[3] | ||
Founded | 1893[4] | ||
City status since | ഫലകം:OldStyleDateDY[5] | ||
• ഭരണസമിതി | Council of Deputies[6] | ||
• Head (Mayor)[6] | Anatoly Lokot[7] | ||
• ആകെ | 502.7 ച.കി.മീ.(194.1 ച മൈ) | ||
ഉയരം | 150 മീ(490 അടി) | ||
• ആകെ | 14,73,754 | ||
• കണക്ക് (2018)[10] | 16,12,833 (+9.4%) | ||
• റാങ്ക് | 3rd in 2010 | ||
• ജനസാന്ദ്രത | 2,900/ച.കി.മീ.(7,600/ച മൈ) | ||
Administrative status | |||
• Capital of | Novosibirsk Oblast[3], City of Novosibirsk[11] | ||
Municipal status | |||
• Urban okrug | Novosibirsk Urban Okrug[12] | ||
• Capital of | City of Novosibirsk[13], Novosibirsky Municipal District[14] | ||
സമയമേഖല | UTC+7 (യുടിസി+07:00 [15]) | ||
Postal code(s)[16] | List
630000, 630001, 630003–630005, 630007–630011, 630015, 630017, 630019, 630020, 630022, 630024, 630025, 630027–630030, 630032–630037, 630039–630041, 630045–630049, 630051, 630052, 630054–630061, 630063, 630064, 630066, 630068, 630071, 630073, 630075, 630077–630080, 630082–630084, 630087–630092, 630095–630100, 630102, 630105–630112, 630114, 630116, 630117, 630119–630121, 630123, 630124, 630126, 630128, 630129, 630132, 630133, 630136, 630200, 630201, 630700, 630880, 630885, 630890, 630899–630901, 630910, 630920–630926, 630970–630978, 630980–630983, 630985, 630988, 630989, 630991–630993, 901026, 901036, 901073, 901076, 901078, 901095, 901243, 901245, 901246, 991214 | ||
Dialing code(s) | +7 383[17] | ||
City Day | Last Sunday of June[18] | ||
Twin towns | സാപ്പൊറൊ, മിൻസ്ക്, മിന്നീപോളിസ്, യെറിവാൻ | ||
വെബ്സൈറ്റ് | www |
നിർദ്ദിഷ്ട ട്രാൻസ് സൈബീരിയൻ റെയിൽപ്പാത ഓബ് നദിയെ മുറിച്ചു കടക്കുന്ന പ്രദേശത്തിലായാണ് 1893-ൽ നോവോസിബിർസ്ക് സ്ഥാപിതമായത്. യഥാർത്ഥത്തിൽ നോവോണിക്കോളയേവ്സ്ക് (Novonikolayevsk) എന്ന് നാമകരണം ചെയ്യപ്പെട്ട ഈ നഗരം അതിവേഗം ഒരു പ്രധാന ഗതാഗത, വാണിജ്യ, വ്യാവസായിക കേന്ദ്രമായി വളർന്നു. റഷ്യൻ ആഭ്യന്തരയുദ്ധം മൂലം നഗരം നശിപ്പിക്കപ്പെട്ടുവെങ്കിലും സോവിയറ്റ് കാലഘട്ടത്തിൽ അത് പുനരുദ്ധരിക്കപ്പെടുകയും 1926 ൽ അതിന്റെ ഇന്നത്തെ പേര് നേടുകയും ചെയ്തു. സ്റ്റാലിനു കീഴിൽ നോവോസിബിർസ്ക് സൈബീരിയയിലെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിലൊന്നായി മാറി. രണ്ടാം ലോക മഹായുദ്ധകാലത്ത് മഹത്തായ ദേശസ്നേഹയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് യൂറോപ്യൻ റഷ്യയിൽ നിന്ന് പല ഫാക്ടറികളും മാറ്റിസ്ഥാപിക്കപ്പെട്ടു.
നിരവധി റഷ്യൻ കോർപ്പറേഷനുകളുടെ ആസ്ഥാനമായ ഇവിടെ പ്രശസ്ത നോവോസിബിർസ്ക് മൃഗശാല സ്ഥിതിചെയ്യുന്നു. സൈബീരിയയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ടോൾമാചെവോ വിമാനത്താവളം ഈ നഗരത്തിനും പതിനാറ് കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.[23]