From Wikipedia, the free encyclopedia
പഞ്ചാബിയുടെ ഭാഷാ വകഭേദങ്ങൾ പാകിസ്താനിലെ ജനസംഖ്യയുടെ 60 ശതമാനം ആളുകൾ സംസാരിക്കുന്നു. എന്നാൽ ഇന്ത്യയിൽ കൂടുതലും സംസാരിക്കുന്നത് പഞ്ചാബ് സംസ്ഥാനത്താണ്.
പഞ്ചാബി | |||
---|---|---|---|
ਪੰਜਾਬੀ • پنجابی | |||
ഉത്ഭവിച്ച ദേശം | പഞ്ചാബ് പ്രദേശം (ഇന്ത്യ, പാകിസ്താൻ) | ||
മാതൃഭാഷയായി സംസാരിക്കുന്നവർ | 300 ദശലക്ഷം, ലഹന്ദ ഉൾപ്പെടെ (2023)[1] | ||
ഇന്തോ യൂറോപ്യൻ
| |||
| മാഝി
ഹിന്ദ്കോ
സരായ്കി
| ||
ഷാഹ്മുഖി (വികസിത പേർസോ-അറബിക്) ഗുരുമുഖി (ബ്രാഹ്മി) പഞ്ചാബി ബ്രെയിൽ ഇന്ത്യയിൽ) ദേവനാഗരി (ബ്രാഹ്മി, അനൗദ്യോഗികം)[3] | |||
ഔദ്യോഗിക സ്ഥിതി | |||
ഔദ്യോഗിക പദവി | India (പഞ്ചാബ്, ചണ്ഡീഗഢ്, ഡെൽഹി, ഹരിയാന എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം ഔദ്യോഗിക ഭാഷ, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, രാജസ്ഥാൻ, ഉത്തർ പ്രദേശ്, & പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രണ്ടാം ഔദ്യോഗിക ഭാഷ) Pakistan (പഞ്ചാബ്, ആസാദ് കശ്മീർ, ഇസ്ലാമാബാദ് തലസ്ഥാന ഭരണപ്രദേശം) | ||
ഭാഷാ കോഡുകൾ | |||
ISO 639-1 | pa | ||
ISO 639-2 | pan | ||
ISO 639-3 | pan – inclusive codeIndividual codes: bhd – ഭദ്രവാഹി [lower-roman 1]bht – ഭട്ട്യാലിkfs – ബിലാസ്പുരിcdh – ചംബേലിcdj – Churahidoi – ഡോഗ്രിdgo – ഡോഗ്രി (proper)gbk – ഗദ്ദി (Bharmauri)kjo – ഹരിജൻ കിന്നൗരിhii – ഹിന്ദൂരിjat – Jakatijns – ജൗൻസാരിhno – ഉത്തര ഹിന്ദ്കോxnr – കാങ്ഗ്ഡിxhe – ഖേത്രാനിkfx – കുല്ലു പഹാഡിdoi – ലഹന്ദbfz – മഹസു പഹാഡിmjl – മണ്ഡ്യാലിpnb – പഹാഡി-പോട്ട്വാഡിpgg – പംഗ്വാലിskr – സരായ്കിsrx – സിർമൗരിhnd – ദക്ഷിണ ഹിന്ദ്കോpnb – പശ്ചിമ പഞ്ചാബി | ||
ഗ്ലോട്ടോലോഗ് | panj1256 Punjabi[4] | ||
Distribution of native Punjabi and Lahnda speakers in Pakistan and India | |||
മാഝി, ദോആബി, മാൽവി, പുവാധി എന്നിവയാണ് ഇന്ത്യയിലെ പ്രധാന പഞ്ചാബി ഭാഷാഭേദങ്ങൾ. പോഠോഹാരി, ലഹന്ദി, മുൽത്താനി എന്നിവ പാകിസ്താനിലെ പഞ്ചാബിയുടെ പ്രധാന ഭാഷാഭേദങ്ങളാണ്.[5] മാഝി എന്ന ഭാഷാഭേദം ഇരു രാജ്യങ്ങളിലേയും മാനക രൂപമാണ്.
പഞ്ചാബിയുടെ മാനക ഭാഷാഭേദമാണ് മാഝി. അതിനാൽ ഈ ഭാഷാഭേദത്തെ പഞ്ചാബിയുടെ അഭിമാന ഭാഷയായി കണക്കാക്കപ്പെടുന്നു. പഞ്ചാബിന്റെ ഹൃദയഭൂമി എന്നറിയപ്പെടുന്ന ചരിത്ര പ്രാധാന്യമുള്ള മാഝാ (Majha) എന്ന പ്രദേശത്താണ് ഈ ഭാഷാഭേദം പ്രധാനമായും സംസാരിക്കപ്പെടുന്നത്. പാകിസ്താനിലെ ലാഹോർ, ഷേഖൂപുര, കസൂർ, ഓക്കാഡ, നങ്കാനാ സാഹിബ്, ഫൈസലാബാദ്, ഗുജറാൻവാല, വസീറാബാദ്, സിയാൽകോട്ട്, നാറവാൽ, പാകിസ്താനി ഗുജറാത്ത്, ഝെലം, പാക്പത്തൻ, വഹാഡി, ഖാനേവാൽ, സാഹീവാൽ, ഹാഫിസാബാദ്, മണ്ഡി ബഹാഉദ്ദീൻ എന്നീ സ്ഥലങ്ങളും ഇന്ത്യയിലെ അമൃത്സർ, തരൻതാരൻസാഹിബ്, ഗുർദാസ്പുർ എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് ഈ പ്രദേശം.
പശ്ചിമ പഞ്ചാബി അഥവാ ലഹന്ദ പാകിസതാനി പഞ്ചാബിലെ പഞ്ചാബിയുടെ വകഭേദമാണ്.
ഷാഹ്പുരി (സർഗോധി) ഭാഷാഭേദം കൂടുതലും പാകിസ്താനിലാണ് സംസാരിക്കപ്പെടുന്നത്. പാകിസ്താനി പഞ്ചാബിലെ സർഗോധ ഡിവിഷനിൽ[6] സംസാരിക്കപ്പെടുന്ന ഈ ഭാഷാഭേദം പഞ്ചാബിയുടെ പഴക്കമേറിയ ഭാഷാഭേദങ്ങളിൽ ഒന്നാണ്.[7]
പഞ്ചാബിയുടെ പഴക്കമേറിയ ഭാഷാഭേദമാണ് ഝംഗോചി അഥവാ ചംഗ്വി.
പട്യാലയിലെ പഞ്ചാബി യൂനിവേഴ്സിറ്റി തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള പഞ്ചാബി ഭാഷാഭേദങ്ങൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ താഴെ പറയും പ്രകാരമാണ്.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.