![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3a/Panjshir_collage.jpg/640px-Panjshir_collage.jpg&w=640&q=50)
പഞ്ച്ഷിർ പ്രവിശ്യ
From Wikipedia, the free encyclopedia
പഞ്ച്ഷിർ ( (Dari/Pashto: پنجشیر,: അക്ഷരാർത്ഥത്തിൽ "അഞ്ച് സിംഹങ്ങൾ", പഞ്ച്ഷേർ, പഞ്ച്ഷീർ എന്നിങ്ങനെയും അറിയപ്പെടുന്നു) പഞ്ച്ഷിർ താഴ്വര ഉൾക്കൊള്ളുന്ന അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുപ്പത്തിനാല് പ്രവിശ്യകളിലൊന്നാണ്. ഏഴ് ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ പ്രവിശ്യ 512 ഗ്രാമങ്ങളെ ഉൾക്കൊള്ളുന്നു. 2021 -ലെ കണക്കുകൾ പ്രകാരം പഞ്ച്ഷിർ പ്രവിശ്യയിലെ ആകെ ജനസംഖ്യ ഏകദേശം 173,000 ണ്.[1][2] പ്രവിശ്യാ തലസ്ഥാനമായി ബസാറക്ക് പ്രവർത്തിക്കുന്നു. ഇപ്പോൾ രണ്ടാം താലിബാൻ വിരുദ്ധ പ്രതിരോധ സേനയാൽ നിയന്ത്രിക്കപ്പെടുന്ന പഞ്ച്ഷിറും ബഗ്ലാനും 2021 ലെ താലിബാൻ ആക്രമണത്തിൽ അവരുടെ നിയന്ത്രണത്തിലാകാത്തതെന്ന് കരുതപ്പെടുന്ന രണ്ട് പ്രവിശ്യകളാണ്. 2004 ൽ അയലത്തെ പർവാൻ പ്രവിശ്യയിൽ നിന്ന് പഞ്ച്ഷിർ ഒരു സ്വതന്ത്ര പ്രവിശ്യയായി മാറി. വടക്കുഭാഗത്ത് ബാഗ്ലാൻ, തഖർ, കിഴക്ക് ബഡാക്ഷാൻ, നൂരിസ്ഥാൻ, തെക്ക് ലഘ്മാൻ, കപീസ, പടിഞ്ഞാറ് പർവാൻ എന്നീ പ്രവിശ്യകളുമായി ഇത് അതിർത്തി പങ്കിടുന്നു.
പഞ്ച്ഷിർ പ്രവിശ്യ پنجشیر | |
---|---|
Province | |
![]() പഞ്ച്ഷിർ താഴ്വര, പഞ്ച്ഷിർ നദി, അഹമ്മദ് ഷാ മസൂദിന്റെ ശവകുടീരം, പഞ്ച്ഷിർ കാറ്റാടിപ്പാടം എന്നിവയുടെ ഒരു വീക്ഷണം. | |
![]() Map of Afghanistan with Panjshir highlighted | |
Coordinates (Capital): 35.4°N 70.0°E / 35.4; 70.0 | |
Country | Afghanistan |
Capital | Bazarak |
• Governor | Muhammad Arif Sarwari |
• ആകെ | 3,610 ച.കി.മീ.(1,390 ച മൈ) |
(2021)[1] | |
• ആകെ | 172,895 |
• ജനസാന്ദ്രത | 48/ച.കി.മീ.(120/ച മൈ) |
സമയമേഖല | UTC+4:30 (Afghanistan Time) |
ISO കോഡ് | AF-PAN |
Main languages | Dari |
Control | ![]()
|