പട്രീഷ്യ ബ്ലയർ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
പട്രീഷ്യ ബ്ലയർ (ജനനം: പാറ്റ്സി ലൌ ബ്ലേക്ക്,[1] ജനുവരി 15,1933 - സെപ്റ്റംബർ 9, 2013) 1950 കളിലും 60 കളിലും ടെലിവിഷൻ, ചലച്ചിത്ര രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. ഫെസ് പാർക്കർ, ഡാർബി ഹിന്റൺ, വെറോണിക്ക കാർട്ട്റൈറ്റ്, എഡ് ആഡംസ് എന്നിവരോടൊപ്പം അഭിനയിച്ച എൻബിസി ടെലിവിഷന്റെ 'ഡാനിയൽ ബൂൺ' എന്ന അമേരിക്കൻ ആക്ഷൻ-അഡ്വഞ്ചർ ടെലിവിഷൻ പരമ്പരയുടെ ആറു സീസണുകളിലും റെബേക്ക ബൂൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. എബിസിയുടെ വെസ്റ്റേൺ പരമ്പരയായിരുന്ന ദി റൈഫിൾമാനിൽ ചക്ക് കോണേർസ്, ജോണി ക്രോഫോർഡ്, പോൾ ഫിക്സ് എന്നിവരോടൊപ്പം 22 എപ്പിസോഡുകളിൽ ലൌ മല്ലോരി എന്ന കഥാപാത്രമായി അവർ പ്രത്യക്ഷപ്പെട്ടിരുന്നു.[2][3]
വസ്തുതകൾ പട്രീഷ്യ ബ്ലയർ, ജനനം ...
പട്രീഷ്യ ബ്ലയർ | |
---|---|
ജനനം | പാറ്റ്സി ലൌ ബ്ലേക്ക് (1933-01-15)ജനുവരി 15, 1933 ഫോർട്ട് വർത്ത്, ടെക്സാസ്, യു.എസ്. |
മരണം | സെപ്റ്റംബർ 9, 2013(2013-09-09) (പ്രായം 80) നോർത്ത് വൈൽഡ്വുഡ്, ന്യൂ ജർസി, യു.എസ്. |
മറ്റ് പേരുകൾ | പട്രീഷ്യ ബ്ലേക്ക് പാറ്റ് ബ്ലേക്ക് |
തൊഴിൽ | Film, television actress |
സജീവ കാലം | 1955–79 |
ജീവിതപങ്കാളി(കൾ) | Martin S. Colbert (m. 1965–1993; divorced) |
അടയ്ക്കുക