പിയർ ആൻറ് മേരി ക്യൂറി യൂണിവേഴ്സിറ്റി
From Wikipedia, the free encyclopedia
UPMC,[3] (മുമ്പ് പിയർ ആൻറ് മേരി ക്യൂറി യൂണിവേഴ്സിറ്റി) (French: Université Pierre-et-Marie-Curie), ഫ്രാൻസിലെ പാരീസിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. ഈ സർവ്വകലാശാല പാരിസ് VI,[4] എന്ന പേരിലും അറിയപ്പെടുന്നു. ഇത് 1968 മേയ് മാസത്തിലെ വിദ്യാർത്ഥി പ്രതിഷേധത്തെത്തുടർന്ന് ഇല്ലാതായ യൂണിവേഴ്സിറ്റി ഓഫ് പാരീസിലെ (ദ സോർബോൺ), സയൻസ് ഫാക്കൽറ്റി ഏറ്റെടുത്തിരുന്നു. സോർബോൺ യൂണിവേഴ്സിറ്റി ഗ്രൂപ്പിലെ ഒരു അംഗമായ ഈ സർവ്വകലാശാല, 2018 ജനുവരി 1 ന് യൂണിവേഴ്സിറ്റി ഓഫ് പാരീസ് പുന:സൃഷ്ടിക്കലിൻറെ ഭാഗമായി സോർബോൺ സർവകലാശാലയിൽ ലയിക്കും.[5][6] ഫ്രാൻസിലെ പാരീസിൽ, 5th അറോണ്ടിസ്മെൻറിലെ (ഭരണജില്ല) ലാറ്റിൻ ക്വാർട്ടറിലുള്ള ജുസ്യൂ കാമ്പസിലാണ് ഈ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നു.
വസ്തുതകൾ തരം, Active ...
UPMC | |
![]() | |
തരം | Public |
---|---|
Active | 1 ജനുവരി 1971 (1971-01-01)–31 ഡിസംബർ 2017 (2017-12-31) |
ബജറ്റ് | 400 million euros[1] |
പ്രസിഡന്റ് | Jean Chambaz |
അദ്ധ്യാപകർ | 7,000 |
കാര്യനിർവ്വാഹകർ | 10,640 |
വിദ്യാർത്ഥികൾ | 32,000 |
സ്ഥലം | Paris, France 48°50′50″N 2°21′23″E |
ക്യാമ്പസ് | Urban |
കായിക വിളിപ്പേര് | University of Paris VI |
അഫിലിയേഷനുകൾ | Sorbonne University,[2] CNRS,[1] LERU, EUA |
വെബ്സൈറ്റ് | www.upmc.fr |
അടയ്ക്കുക