പീറ്റർ ഡാമിയൻ
From Wikipedia, the free encyclopedia
ഇറ്റാലിയൻ വൈദികനായിരുന്നു പീറ്റർ ഡാമിയൻ. കർദ്ദിനാൾ പദവിയും വേദപാരംഗതസ്ഥാനവും (ഡോക്ടർ ഒഫ് ദ് ചർച്ച്) ലഭിച്ചിട്ടുണ്ട്. 1007ൽ റവന്നയിൽ ഡാമിയൻ ജനിച്ചു. വൈദികനാകുന്നതിനു മുമ്പ് റവന്നയിൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം 1035ൽ ഫോൺടെ അവല്ലാനയിലെ പ്രസിദ്ധമായ സന്യാസിമഠത്തിൽ ചേർന്നു. ആശ്രമത്തിന്റെതലവനായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ആശ്രമവാസികൾക്കായി ബെനഡിക്റ്റ് വിശുദ്ധന്റെയും റൊമൗൾഡ് വിശുദ്ധന്റെയും മാതൃകയിൽ നിയമനിർമ്മാണം നടത്തി.
- മൊളോക്കയിലെ വിശുദ്ധ ഡാമിയനെ കുറിച്ചറിയാൻ, ദയവായി ഫാദർ ഡാമിയൻ കാണുക.
വസ്തുതകൾ വിശുദ്ധ പീറ്റർ ഡാമിയൻ, ജനനം ...
വിശുദ്ധ പീറ്റർ ഡാമിയൻ | |
---|---|
ഫാദർ പീറ്റർ ഡാമിയന്റെ അർദ്ധകായ പ്രതിമ. ഫ്ലോറൻസ്. | |
മെത്രാൻ, കർദ്ദിനാൾ, വേദപാരംഗതൻ | |
ജനനം | 1007 റവന്ന, ഇറ്റലി |
മരണം | 1072 ഫെബ്രുവരി 21 ഫയെൻറ്സാ, ഇറ്റലി |
വണങ്ങുന്നത് | കത്തോലിക്കാസഭയിൽ |
ഓർമ്മത്തിരുന്നാൾ | ഫെബ്രുവരി 21 |
പ്രതീകം/ചിഹ്നം | represented as a cardinal bearing a knotted rope in his hand; also as apilgrim holding a papal Bull; Cardinal's hat, Benedictine monk's habit |
അടയ്ക്കുക