പുലയർ
From Wikipedia, the free encyclopedia
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദളിത് വിഭാഗത്തിൽ പെട്ട ഒരു പ്രബല സമുദായമാണ് പുലയർ(ചെറുമർ, ചെറുമക്കൾ). കർണ്ണാടകത്തിൽ ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്.[1] കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം കയ്യാളിയിരുന്നത് ഈ സമുദായക്കാരായിരുന്നു എന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[2][3] ആദി ദ്രാവിഡ വർഗ്ഗത്തിൽ പെടുന്ന ആസ്റ്റ്രോലോയിഡ് വംശമാണിവർ.[4]
വസ്തുതകൾ Regions with significant populations, ഇന്ത്യ ...
Regions with significant populations | |
---|---|
ഇന്ത്യ | 2,641,540 |
Languages | |
മലയാളം,തമിഴ്,കന്നഡ | |
Religion | |
ഹിന്ദു, ക്രിസ്ത്യൻ | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
പറയർ, ചെറുമർ, സാബവ, മലയൻ |
അടയ്ക്കുക
== പേരിനു പിന്നിൽ == പുലയോർ പുലം=ഭൂമി ഓർ=അധിപർ ,പ്രത്യേക ഭൂവിഭഗത്തിൻറ്റെ അധിപർ <. മാംസാഹാരം കഴിച്ചിരുന്ന നായാട്ടുവംശക്കാരായിരുന്നിരിക്കണം പുലയർ.--> ഒരു വാദം കൃഷി ചെയ്തിരുന്നവരായിരുന്നതിനാൽ പുലയർ എന്നാണ്. പുലങ്ങളിൽ(പുലം=ഭൂമി)[5] ജോലി ചെയ്തിരുന്നവർ പുലയാരായിത്തീർന്നു. സംഘകാലത്തിൽ തൊഴിലിൻറെ അടിസ്ഥാനത്തിലാൺ വിഭജനം ഉണ്ടായിരുന്നു. പിൽക്കാലത്ത് വേട്ടുവൻ, അരയൻ, തുടങ്ങിയ ജാതികളുടെ ഉത്ഭവം ഉണ്ടായത് അതിൽ നിന്നാണ്.[6].