![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a6/Peppara_sanctuary.jpg/640px-Peppara_sanctuary.jpg&w=640&q=50)
പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം
വന്യജീവിസംരക്ഷണകേന്ദ്രം / From Wikipedia, the free encyclopedia
കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. ദക്ഷിണ കേരളത്തിലെ തേക്കടിയെന്ന് വിശേഷിപ്പിക്കാം. വിതുര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു
പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം | |
---|---|
Location | തിരുവനന്തപുരം, ഇന്ത്യ |
Nearest city | തിരുവനന്തപുരം |
Area | 53 km² |
Established | 1983 |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/a/a6/Peppara_sanctuary.jpg/640px-Peppara_sanctuary.jpg)
1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്. ഈ ഭാഗം ആദ്യം പരുത്തിപ്പള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലൊട് റിസർവിന്റേയും (24 square kilometres (9.3 sq mi)), കൊട്ടൂർ റിസർവിന്റെയും (29 square kilometres (11 sq mi)) വനഭാഗങ്ങൾ ഉൾപ്പെടുന്നു. അപൂർവയിനത്തിലുള്ള സസ്യങ്ങളും ജന്തുക്കളും ഈ വനമേഖലയിലുണ്ട്. ഡാമിലെ 11 ദ്വീപുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ് . ഈ ദ്വീപുകളിൽ വർഷംതോറും ദേശാടനപ്പക്ഷികൾ എത്താറുണ്ട് . കാട്ടാനകൾ യഥേഷ്ടം ഉണ്ട് . തോടയാർ , കരമനയാർ , അട്ടയാർ , വാചോപയന്തിയാർ , കാവിയാർ തുടങ്ങിയ നിരവധി വലുതും ചെറുതുമായ നദികൾ ഡാമിൽ സംഗമിക്കുന്നു