പോളി ബെർഗൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
പോളി ബെർഗൻ (ജനനം: നെല്ലി പോളിന ബർഗിൻ; ജൂലൈ 14, 1930 - സെപ്റ്റംബർ 20, 2014) നടി, ഗായിക, ടെലിവിഷൻ അവതാരക, എഴുത്തുകാരി, സംരംഭക എന്നീ നിലകളിൽ പ്രശസ്തയായ ഒരു അമേരിക്കൻ വനിതയായിരുന്നു. ഹെലൻ മോർഗൻ (പ്ലേഹൗസ് 90) എന്ന ടെലിവിഷൻ പരമ്പരയിലെ ഹെലൻ മോർഗനെ അവതരിപ്പിച്ച അവർ 1958 ൽ എമ്മി അവാർഡ് നേടി. നിർമ്മാണത്തിന് പ്രോഗ്രാം ഓഫ് ദ ഇയർ നാമനിർദ്ദേശത്തോടൊപ്പം മികച്ച സംവിധാനത്തിനും നാമനിർദ്ദേശങ്ങൾ ലഭിച്ചു. നാടക രംഗത്തെ നേട്ടങ്ങളിൽ, 2001-ൽ അവതരിപ്പിക്കപ്പെട്ട ഫോളീസ് എന്ന നാടകത്തിൽ കാർലോട്ട കാമ്പ്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഒരു സംഗീത ചിത്രങ്ങളിലെ മികച്ച നടിക്കുള്ള ടോണി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. പൊളി ബർമൻ അഭിനയിച്ച ചിത്രങ്ങളിൽ കേപ് ഫിയർ (1962), ദി കെയർടേക്കേഴ്സ് (1963) എന്നിവ ഉൾപ്പെടുന്നു.
വസ്തുതകൾ പോളി ബെർഗൻ, ജനനം ...
അടയ്ക്കുക