ഫുക്കുഷിമ ആണവവൈദ്യുതനിലയങ്ങൾ
From Wikipedia, the free encyclopedia
ജപ്പാനിലെ ഫുക്കുഷിമ സംസ്ഥാനത്ത് ഫുത്താഫ് ജില്ലയിൽ ഓക്കുമ എന്ന പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ആണവോർജ്ജനിലയങ്ങളാണ് ഫുക്കുഷിമ ദായ്ച്ചി എന്ന് പൊതുവേ അറിയപ്പെടുന്ന ഫുക്കുഷിമ 1, 2, 3, 4, 5, 6 ആണവ നിലയങ്ങൾ ലോകമെമ്പാടുമുള്ള 25 വലിയ ആണവ റിയാക്ടറുകളിൽ ഒന്നാണ് ഫുക്കുഷിമ1. വെള്ളം തിളപ്പിക്കുന്ന തരത്തിലുള്ള ആറ് ഘടകങ്ങൾ ഉള്ള ഈ റിയാക്ടറിന്റെ ശേഷി 4.7 ഗിഗാവാട്ട് ആണ്. ടോക്ക്യോ ഇലക്ട്രിക്ക് പവർ കമ്പനി (TEPCO) ആണ് ഇതിന്റെ നടത്തിപ്പുകാർ.
- ഈ ലേഖനം ഫുക്കുഷിമ ആണവവൈദ്യുതിനിലയങളെ ക്കുറിച്ചാണ്. മാർച്ച് 2011ലെ അപകടങ്ങളെക്കുറിച്ചറിയാൻ ഫുക്കുഷിമ ആണവ അപകടങ്ങൾ എന്ന താൾ കാണുക
ഫുക്കുഷിമ 1 ആണവവൈദ്യുതനിലയം | |
---|---|
Country | ജപ്പാൻ |
Coordinates | 37°25′17″N 141°01′57″E |
Status | Decommissioned |
Construction began | 1966 |
Commission date | മാർച്ച് 26, 1971 (1971-03-26) |
Decommission date | 11 മാർച്ച് 2011 |
Owner(s) | Tokyo Electric Power Company Holdings |
Operator(s) | ടോക്ക്യോ വിദ്യുച്ഛക്തി കമ്പനി |
Nuclear power station | |
Power generation | |
Nameplate capacity | 0 MW |
External links | |
Website | http://www.tepco.co.jp/en/nu/press/f1-np/index-e.html |
Commons | Related media on Commons |
മാർച്ച് 2011ൽ സെന്തായ് ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് ജാപ്പനീസ് സർക്കാർ ഫുക്കുഷിമ1 ആണവവൈദ്യുതനിലയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സമീപത്ത് താമസിക്കുന്ന ആയിരക്കണക്കിനു പേരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു. ജപ്പാൻ ആണവസുരക്ഷാ കമ്മീഷനിലെ റ്യോഹെ ഷിയോമി, ഒരു ആണവ മെൽറ്റ്ഡൗണിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടെന്നും അറിയിച്ചു. [1][2] തുടർന്ന് പിറ്റേദിവസം ചീഫ് കാബിനറ്റ് സെക്രട്ടറിയായ യൂക്കിയോ എഡാനോ യൂണിറ്റ് മൂന്നിൽ ഒരു ഭാഗിക മെൽറ്റ്ഡൗൺ "വളരെ സംഭവ്യമാണ്" എന്ന് അറിയിച്ചു. [3]
11.5 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ആണവവൈദ്യുതനിലയവും TEPCO ആണ് നടത്തിക്കൊണ്ടുപോകുന്നത്.