ഫോർട്ടിനെറ്റ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ബഹുരാഷ്ട്ര കോർപ്പറേഷനാണ് ഫോർട്ടിനെറ്റ്. കാലിഫോർണിയയിലെ സണ്ണിവെയ്ലിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. സൈബർ സുരക്ഷാ സോഫ്റ്റ്വെയറുകൾ, ഉപകരണങ്ങൾ (ഫയർവാൾ, ആന്റി-വൈറസ് തുടങ്ങിയവ) എന്നിവയുടെ നിർമ്മാണത്തിലാണ് ഫോർട്ടിനെറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റവന്യൂ അടിസ്ഥാനത്തിൽ നാലാമത്തെ വലിയ നെറ്റ്വർക്ക് സുരക്ഷാ കമ്പനിയാണ് ഫോർട്ടിനെറ്റ്.
പൊതു കമ്പനി | |
Traded as | NASDAQ: FTNT S&P 400 Component |
വ്യവസായം | സൈബർ സുരക്ഷയും കമ്പ്യൂട്ടർ സുരക്ഷയു |
സ്ഥാപിതം | 2000; 24 years ago (2000) |
സ്ഥാപകൻ | സി.ഇ.ഒ: കെൻ സീ സി.ടി.ഒ: മൈക്കൽ സീ |
ആസ്ഥാനം | സണ്ണിവെയ്ൽ, കാലിഫോർണിയ , |
ഉത്പന്നങ്ങൾ | ഫോർട്ടിനെറ്റ് സെക്യൂരിറ്റി ഫാബ്രിക്;[1] ഫോർട്ടിഗേറ്റ് UTM, ഫയർവാൾ, നെക്സ്റ്റ് ജനറേഷൻ ഫയർവാൾ, ആന്റിവൈറസ്, ആന്റിസ്പൈവെയർ, ആന്റിസ്പാം, വി.പി.എൻ, വയർലെസ് സുരക്ഷ, ആപ്ലിക്കേഷൻ ഫയർവാൾ, വെബ് ഫിൽറ്ററിങ് |
വരുമാനം | US $1.28 ബില്യൺ (2016)[2] |
പ്രവർത്തന വരുമാനം | US $42.9 മില്യൺ (2016)[2] |
മൊത്ത വരുമാനം | US $32.2 മില്യൺ (2016)[2] |
മൊത്ത ആസ്തികൾ | US $2.14 മില്യൺ (2016)[2] |
Total equity | US $837.68 മില്യൺ (2016)[2] |
ജീവനക്കാരുടെ എണ്ണം | 4,665[2] |
വെബ്സൈറ്റ് | www |
2000-ൽ സഹോദരങ്ങളായ കെൻ, മൈക്കൽ സീ എന്നിവർ ചേർന്നാണ് ഫോർട്ടിനെറ്റ് രൂപീകരിച്ചത്.[3] 2004 $93 മില്യണോളം മൂല്യം വളരുകയും പുതിയ പത്ത് ഫോർട്ടിഗേറ്റ് ഉപകരണങ്ങൾ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ വർഷം പേറ്റന്റ് സംബന്ധിയായ തർക്കത്താൽ ഈ കമ്പനിയും ട്രെന്റ് മൈക്രോ എന്ന മൈക്രോ കമ്പനിയുമായി നിയമപ്രശ്നങ്ങൾ ആരംഭിച്ചു. 2009 പൊതു കമ്പനിയായി മാറുകയും $156 മില്യണായി മൂല്യം ഉയരുകയും ചെയ്തു. വയർലെസ് ആക്സസ് പോയിന്റ്, സാന്റ്ബോക്സിങ്, മെസേജിങ് സുരക്ഷ തുടങ്ങിയ പുതിയ സംവിധാനങ്ങളും 2000-ങ്ങളിൽ ഫോർട്ടിനെറ്റ് അവതരിപ്പിച്ചിട്ടുണ്ട്.