ബഡ
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
മൊബൈൽ ഫോണുകൾക്കും ടാബ്ലെറ്റ് പിസികൾക്കുമായുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ബഡ (കൊറിയൻ: 바다). സാംസങ് ഇലക്ട്രോണിക്സാണ് ബഡ വികസിപ്പിച്ചെടുത്തത്. സമുദ്രം, കടൽ എന്നെല്ലാം അർത്ഥം വരുന്ന കൊറിയൻ വാക്കായ ബഡയിൽ നിന്നാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഈ പേര് ലഭിച്ചത്. ഇടത്തരം നിലവാരമുള്ള മൊബൈൽ ഫോണുകളിൽ മുതൽ ഉന്നത നിലവാരത്തിലുള്ള ഫോണുകളിൽ വരെ ബഡ പ്രവർത്തിക്കും.[2]
വസ്തുതകൾ നിർമ്മാതാവ്, പ്രോഗ്രാമിങ് ചെയ്തത് ...
നിർമ്മാതാവ് | സാംസങ് ഇലക്ട്രോണിക്സ് |
---|---|
പ്രോഗ്രാമിങ് ചെയ്തത് | C (core),[1] Java (UI)[അവലംബം ആവശ്യമാണ്], C++, Flash |
തൽസ്ഥിതി: | സജീവം |
സോഴ്സ് മാതൃക | Mixed: open source and proprietary |
നൂതന പൂർണ്ണരൂപം | 2.0.5 SDK / മാർച്ച് 15, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-03-15) |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | സ്മാർട്ട്ഫോൺ |
ലഭ്യമായ ഭാഷ(കൾ) | ബഹുഭാഷ |
കേർണൽ തരം | RTOS or Linux kernel |
യൂസർ ഇന്റർഫേസ്' | ടച്ച്വിസ്, ഗ്രാഫിക്കൽ (ടച്ച്സ്ക്രീൻ) |
വെബ് സൈറ്റ് | www |
അടയ്ക്കുക
ബഡ ഓഎസിന്റെ ഉപയോഗം വർദ്ധിപ്പിക്കാൻ സാംസങ് ബഡ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറാക്കുകയും സ്മാർട്ട് ടിവികൾക്കുള്ള പിന്തുണ കൂട്ടിച്ചേർക്കുകയും ചെയ്തു.[3] ബഡ ടിസെൻ പദ്ധതിയിലേക്ക് കൂട്ടിച്ചേർക്കും എന്ന് സാംസങ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യം ഉറപ്പ് വരുത്തിയിട്ടില്ല.[4][5]