ബാഖ്മട്ട്
ഉക്രെയ്നിലെ നഗരം / From Wikipedia, the free encyclopedia
ബാഖ്മട്ട് (Ukrainian: Бахмут, pronounced [bɐxˈmut];[lower-roman 1] Russian: Бахмут) കിഴക്കൻ ഉക്രെയ്നിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റിലെ ബാഖ്മട്ട് റയോണിന്റെ ഭരണ സിരാ കേന്ദ്രമാണ് ഈ നഗരം. ഒബ്ലാസ്റ്റിന്റെ ഭരണകേന്ദ്രമായി അറിയപ്പെടുന്ന ഡൊനെറ്റ്സ്കിൽ നിന്ന് ഏതാണ്ട് 89 കിലോമീറ്റർ (55 മൈൽ) വടക്കുഭാഗത്തായി ബാഖ്മത്ക നദിയോരത്താണ് നഗരം സ്ഥിതിചെയ്യുന്നത്. പ്രാദേശിക പ്രാധാന്യമുള്ള ഒരു നഗരമായി പ്രവർത്തിച്ചിരുന്ന ഇതിൻറെ പദവി 2020 ൽ നിർത്തലാക്കപ്പെട്ടു. 2022 ജനുവരിയിലെ കണക്കുകൾ പ്രകാരം നഗരത്തിൽ 71,094 ജനസംഖ്യയുണ്ടായിരുന്നു.
ബാഖ്മട്ട് Бахмут | |||||||
---|---|---|---|---|---|---|---|
City | |||||||
| |||||||
| |||||||
Coordinates: 48°35′41″N 38°0′3″E | |||||||
Country(de jure)1 | Ukraine | ||||||
Oblast | Donetsk Oblast | ||||||
Raion | Bakhmut Raion | ||||||
Country (de facto) | Russia | ||||||
First mentioned | 1571 | ||||||
City rights | 1783[1] | ||||||
• Mayor | Oleksiy Reva [uk; ru] (since 1990)[2] | ||||||
Area | 41.6 ച.കി.മീ.(16.1 ച മൈ) | ||||||
ഉയരം | 200 മീ(700 അടി) | ||||||
ജനസംഖ്യ (2022) | 71,094 (pre-war) | ||||||
Climate | Dfb |
ചരിത്രപരമായി, ബഖ്മട്ട് നഗരം സെർബുകളും ഇതര വംശജരും ഉൾപ്പെട്ട കുടിയേറ്റക്കാർ ചേർന്ന് സ്ഥാപിച്ച സ്ലാവോ-സെർബിയയുടെ (1753-1764) തലസ്ഥാനമായിരുന്നു. 1920-1924 കാലഘട്ടത്തിൽ, സോവിയറ്റ് യൂണിയനിലെ ഉക്രേനിയൻ എസ്എസ്ആറിൽ പുതുതായി സൃഷ്ടിക്കപ്പെട്ട ഡൊണറ്റ്സ് ഗവർണറേറ്റിന്റെ ഒരു ഭരണ കേന്ദ്രമായിരുന്നു ഈ നഗരം പ്രവർത്തിച്ചിരുന്നു. 1924 നും 2016 നും ഇടയിൽ ആർട്ടെമിവ്സ്ക് അല്ലെങ്കിൽ ആർട്ടെമോവ്സ്ക് എന്ന പേരിലാണ് നഗരം അറിയപ്പെട്ടിരുന്നത്.
2022 ഫെബ്രുവരിയിൽ ആരംഭിച്ച ഉക്രെയ്നിലെ റഷ്യൻ അധിനിവേശ വേളയിൽ, ബഖ്മട്ട് നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തതോടെ ഭൂരിഭാഗം ജനങ്ങളും ഇവിടെനിന്ന് പലായനം ചെയ്തു.[4][5]