ബാബർ
ആദ്യ മുഗൾ ചക്രവർത്തി / From Wikipedia, the free encyclopedia
മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും നീതിമനായ ഭരണാധികാരിയായിരുന്നു ബാബർ[ക], യഥാർത്ഥപേര് സഹീറുദ്ദീൻ മുഹമ്മദ് (1483 ഫെബ്രുവരി 14 – 1530 ഡിസംബർ 26, ആംഗലേയത്തിൽ Zāhir al-Dīn Mohammad, പേർഷ്യനിൽ: ظﮩیرالدین محمد بابر گوركاني ; ഹിന്ദിയിൽ: ज़हिर उद-दिन मुहम्मद) പേർഷ്യയിലും മദ്ധ്യേഷ്യയിലും ഭരണം നടത്തിയ തുർക്കൊ-മംഗോൾ വംശിയായ യുദ്ധവീരൻ തിമൂറിന്റെ പിൻഗാമികളിൽ ഒരാളാണ് ബാബർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന മുസ്ലീം സാമ്രാജ്യമായിരുന്നു ബാബർ സ്ഥാപിച്ച മുഗൾ സാമ്രാജ്യം. സാഹസികനും യുദ്ധതന്ത്രജ്ഞനുമെങ്കിലും ബാബർ കലയിലും സാഹിത്യത്തിലും അങ്ങേയറ്റം തല്പരനായിരുന്നു[1]. നക്ഷബന്ദിയ്യ സൂഫി സരണി സ്വീകരിച്ചിരുന്ന ഇദ്ദേഹം ആധ്യാത്മികതയോടും പ്രതിപത്തി കാട്ടിയിരുന്നു.[2] [3] മദ്ധ്യേഷ്യയിലെ ഫർഗാനയിലെ തിമൂറി കുടുംബാംഗമായിരുന്ന ബാബർ, ഉസ്ബെക്കുകളുമായുള്ള പോരാട്ടത്തിൽ പരാജയപ്പെടുകയും തുടർന്ന് അവിടം വിട്ട് ഇന്ത്യയിലേക്കെത്തി മുഗൾ സാമ്രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തു[4]. സാമ്രാജ്യസ്ഥാപകനെങ്കിലും കരുത്തുറ്റ ഒരു ഭരണകൂടം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ബാബറിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രൻ ഹുമയൂൺ ആണ് സാമ്രാജ്യത്തിൽ ശക്തമായ ഭരണക്രമം സ്ഥാപിച്ചത്. ബാബറിന്റെ യുദ്ധവീര്യം, പാനിപ്പത്ത്, ക്വേന, ഗൊഗ്രാ യുദ്ധങ്ങൾ നമ്മെ കാട്ടിത്തരുന്നു. [5]
ബാബർ | |
![]() | |
യഥാർത്ഥ പേര്: | സഹീറുദ്ദീൻ മുഹമ്മദ്. |
കുടുംബപ്പേര്: | തിമൂറുകൾ |
തലപ്പേര്: | മുഗൾ സാമ്രാജ്യചക്രവർത്തി |
ജനനം: | ഫെബ്രുവരി 14, 1483 |
മരണം: | ഡിസംബർ 26, 1530 |
പിൻഗാമി: | ഹുമായൂൺ |
വിവാഹങ്ങൾ: |
|
മക്കൾ: |
|