ബാലി
ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ് / From Wikipedia, the free encyclopedia
ബാലി (ബാലിനീസ് : ᬩᬮᬶ) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയായ ദ്വീപ സമൂഹമാണ്. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സർ സുന്ദ ദ്വീപ സമൂഹങ്ങൾക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന 'ഡെൻപസാർ' ആണ്. ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയിൽ ഉൾപ്പെടുന്നു.
- രാമായണ കഥാപാത്രമായ ബാലിയെക്കുറിച്ചറിയാൻ, ദയവായി ബാലി (ഹൈന്ദവം) കാണുക.
ബാലി | |
---|---|
പ്രവിശ്യ | |
Nickname(s): സമാധാനത്തിന്റെ ദീപ്, ദൈവങ്ങളുടെ ദ്വീപ്, ഹൈന്ദവ ദ്വീപ്, പ്രണയത്തിന്റെ ദ്വീപ്[1] | |
Motto(s): ബാലി ദ്വീപ ജയ (കവി ഭാഷ) | |
ഇന്തോനേഷ്യയിൽ ബാലിയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നു (പച്ച നിറത്തിൽ ) | |
രാജ്യം | ഇന്തോനേഷ്യ |
തലസ്ഥാനം | ഡെൻപസാർ |
• Governor | Made Mangku Pastika |
• ആകെ | 5,780.06 ച.കി.മീ.(2,231.69 ച മൈ) |
(2010) | |
• ആകെ | 38,91,428 |
• ജനസാന്ദ്രത | 670/ച.കി.മീ.(1,700/ച മൈ) |
സമയമേഖല | UTC+08 (CIT) |
വെബ്സൈറ്റ് | baliprov.go.id |
2010 ലെ കണക്കെടുപ്പ് പ്രകാരം ഈ ദ്വീപിലെ ജനസംഖ്യ 3,891,428 ആണ്. ഇന്തോനേഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളിൽ ഏറിയ പങ്കും ബാലിദ്വീപിൽ വസിക്കുന്നു. 2000 ലെ കണക്കെടുപ്പ് പ്രകാരം ദ്വീപ് നിവാസികളിൽ 92.29 ശതമാനത്തോളം ആളുകളും ബാലിനീസ് ഹിന്ദുമത വിശ്വാസികളാണ്. ബാക്കിയുള്ളവർ ഇസ്ലാം,ക്രൈസ്തവ മത വിശ്വാസികളും.
പാരമ്പര്യ കലകളാലും, ശില്പ ചാതുര്യത്താലും സമ്പന്നമായ ബാലി, രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അടുത്തിടെയായി ബാലിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. 'സമാധാനത്തിന്റെ ദീപ്','ദൈവങ്ങളുടെ ദ്വീപ്','ഹൈന്ദവ ദ്വീപ്','പ്രണയത്തിന്റെ ദ്വീപ്' എന്നൊക്കെ ബാലിക്ക് വിളിപ്പേരുകളുണ്ട്.
പ്രമുഖ സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് എഴുതിയ " ബാലി ദ്വീപ് "എന്ന യാത്രാ വിവരണത്തിലൂടെയാണ് ഈ ദ്വീപിനെ കേരളീയരറിഞ്ഞ് തുടങ്ങിയത്.