ബിനോയ് വിശ്വം
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
2023 ഡിസംബർ 10 മുതൽ[2] ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയായി തുടരുന്ന കേരളത്തിൽനിന്നുള്ള മുതിർന്ന സി.പി.ഐ നേതാവാണ് ബിനോയ് വിശ്വം (ജനനം: 1955 നവംബർ 25, - ).[3] 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്നു[4]. 2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചു.[5] വിദ്യാഭ്യാസം യോഗ്യതകൾ എം.എ, എൽ,എൽ,ബി. എന്നിവയാണ്.[6]2018 ജൂണിൽ അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.[7]
വസ്തുതകൾ ബിനോയ് വിശ്വം, സി.പി.ഐ സംസ്ഥാന സെക്രട്ടറി ...
ബിനോയ് വിശ്വം | |
---|---|
സി.പി.ഐ സംസ്ഥാന സെക്രട്ടറി[1] | |
ഓഫീസിൽ 2023 ഡിസംബർ 10 - തുടരുന്നു | |
മുൻഗാമി | കാനം രാജേന്ദ്രൻ |
സംസ്ഥാന വനം വകുപ്പ് മന്ത്രി | |
ഓഫീസിൽ 2006-2011 | |
മുൻഗാമി | എ.സുജനപാൽ |
പിൻഗാമി | തിരുവഞ്ചൂർ രാധാകൃഷ്ണൻ |
നിയമസഭാംഗം | |
ഓഫീസിൽ 2006, 2001 | |
മണ്ഡലം | നാദാപുരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1955-06-09) ജൂൺ 9, 1955 (69 വയസ്സ്) വൈക്കം |
രാഷ്ട്രീയ കക്ഷി | സി.പി.ഐ |
As of ഡിസംബർ 10, 2023 ഉറവിടം: ഗ്രീൻ ബുക്ക്സ് |
അടയ്ക്കുക