ബെഗ്രാം
From Wikipedia, the free encyclopedia
അഫ്ഗാനിസ്താനിൽ കാബൂളിന് 50 കിലോമീറ്റർ വടക്കുള്ള ചരിത്രപ്രാധാന്യമുള്ള ഒരു ഗ്രാമമാണ് ബെഗ്രാം അഥവാ ബഗ്രാം. പർവാൻ പ്രവിശ്യയിലെ ചാരികാറിന് 8 കിലോമീറ്റർ കിഴക്കായി പഞ്ച്ശീർ, ഘോർബന്ദ് നദികളുടെ സംഗമസ്ഥാനത്ത് ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. പുരാതനകാലത്ത് കപിസ എന്നറിയപ്പെട്ടിരുന്ന ഇവിടമാണ് അഫ്ഗാനിസ്താനിലെ ആദ്യകാലസാമ്രാജ്യങ്ങൾ തലസ്ഥാനമാക്കിയിരുന്നത്. അലക്സാണ്ടർ സ്ഥാപിച്ച പുരാതനനഗരമായ അലക്സാണ്ട്രിയ കപിസ ഇവിടെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. കുശാനരുടെ കാലത്തെയും പ്രധാന പട്ടണമായിരുന്നു ഇവിടം. എന്നാൽ കാലക്രമേണ കപീസയുടെ പ്രതാപം നശിക്കുകയും അതിന്റെ സ്ഥാനത്ത് കാബൂൾ, ഈ മേഖലയിലേയും, അഫ്ഗാനിസ്താനിലെത്തന്നെയും പ്രധാനനഗരമായി മാറുകയും ചെയ്തു.[1][2]
വസ്തുതകൾ ബെഗ്രാം കപിസ, രാജ്യം ...
ബെഗ്രാം കപിസ | |
---|---|
ബഗ്രാം ബസാർ | |
രാജ്യം | അഫ്ഗാനിസ്താൻ |
പ്രവിശ്യ | പാർവൻ പ്രവിശ്യ |
ഉയരം | 4,895 അടി (1,492 മീ) |
സമയമേഖല | + 4.30 |
അടയ്ക്കുക
അമേരിക്കൻ സേനയുടെ ഒരു വ്യോമത്താവളം ഇന്ന് ബെഗ്രാമിൽ പ്രവർത്തിക്കുന്നുണ്ട്.