ഭൗമാന്തരീക്ഷം
From Wikipedia, the free encyclopedia
ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലത്തെയാണു ഭൗമാന്തരീക്ഷം (Earth's atmosphere) എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ജീവന്റെ നിലനില്പും വളർച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. അദൃശ്യവും അസ്പൃശ്യവും പ്രകാശസംക്രമണ ക്ഷമവുമാണ് വായുമണ്ഡലം. ഉയരം കൂടുന്തോറും നേർത്തുവരുന്ന ഇതിന്റെ വ്യാപ്തി 1,000 കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ചുരുക്കം ചില വാതകങ്ങളുടെ മിശ്രിതമാണ് വായു. ഓരോ ദിവസവും മനുഷ്യൻ ആയിരക്കണക്കിന് ലിറ്റർ വായു ശ്വസിക്കുന്നു. നൈട്രജനും ഓക്സിജനുമാണ് വായുവിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന വാതകങ്ങൾ. ഇതിനു പുറമേ കാർബൺ ഡൈ ഓക്സൈഡും, ആർഗൺ പോലെയുള്ള ഉൽകൃഷ്ട വാതകങ്ങളും ചെറിയ അളവിൽ വായുവിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഘടകങ്ങൾ അന്തരീക്ഷത്തിൽ പല ഗുണവിശേഷങ്ങളും പ്രകടമാക്കുന്നു. അത്ഭുതകരങ്ങളായ പ്രക്രിയകൾക്ക് അവ ഹേതുവായിത്തീരുന്നു. കാറ്റ്, മേഘങ്ങൾ, വർണരാജികൾ തുടങ്ങിയ എല്ലാ പ്രതിഭാസങ്ങളുടെയും ഉറവിടം അന്തരീക്ഷമാണ്.
Atmospheric gases scatter blue light more than other wavelengths, giving the Earth a blue halo when seen from space. | |
നൈട്രജൻ | 78.0842% |
ഓക്സിജൻ | 20.9463% |
ആർഗൺ | 0.93422% |
കാർബൺഡൈ ഓക്സൈഡ് | 0.0384% |
നീരാവി | about 1% |
മറ്റുള്ളവ | 0.002% |