മജന്ത
From Wikipedia, the free encyclopedia
ചുവപ്പും നീലയും ഇടകലർന്ന നിറമാണ് മജന്ത (/məˈdʒɛntə/)[1] ഇത് നീലലോഹിത വർണ്ണം, ധൂമ്രവർണ്ണം എന്നീ പേരുകളിലും അറിയപ്പെടുന്നു.[2] ചുവപ്പ്, നീല നിറങ്ങളെ തുല്യ അളവിൽ സംയോജിപ്പിച്ചാണ് കമ്പ്യൂട്ടർ സ്ക്രീനിൽ മജന്ത നിറം സൃഷ്ടിക്കുന്നത്.[3] RGB കളർ മോഡൽ, സബ്സ്ട്രാക്ടീവ് കളർ മോഡൽ എന്നിവയിലും വർണ്ണ പമ്പരങ്ങളിലും ചുവപ്പ്, നീല നിറങ്ങൾക്കു മധ്യേയാണ് മജന്ത സ്ഥിതിചെയ്യുന്നത്. പച്ച നിറത്തിന്റെ പൂരകവർണ്ണമാണ് മജന്ത. ഇങ്ക്ജെറ്റ് പ്രിന്ററിലും കളർ പ്രിന്റിങ്ങിലും മഞ്ഞ, കറുപ്പ്, സയാൻ നിറങ്ങളോടോപ്പം മജന്ത നിറത്തിലുള്ള മഷി ഉപയോഗിക്കുന്നു. പ്രിന്റിങ് മേഖലയിൽ 'പ്രിന്റേഴ്സ് മജന്ത' എന്ന പേരിലാണ് ഈ നിറം അറിയപ്പെടുന്നത്.
മജന്ത | ||
---|---|---|
![]() | ||
![]() | ||
Hex triplet | #FF00FF | |
B | (r, g, b) | (255, 0, 255) |
HSV | (h, s, v) | (300°, 100%, 100%) |
Source | CSS Color Module Level 3 | |
B: Normalized to [0–255] (byte) | ||
1859-ൽ ഫ്രഞ്ച് രസതന്ത്രജ്ഞനായ ഫ്രാൻക്വസ്-ഇമ്മാനുവൽ വെർഗ്വിൻ ഒരു അനിലിൻ ചായം കണ്ടെത്തുകയും അതിനു 'fuchsine' എന്ന പേരു നൽകുകയും ചെയ്തു. 1859 ജൂൺ 4-ന് ഇറ്റാലിയൻ നഗരമായ മജന്തയിൽ നടന്ന യുദ്ധത്തിൽ ഫ്രാൻസും ഇറ്റലിയും ഓസ്ട്രിയയെ പരാജയപ്പെടുത്തിയതിന്റെ സ്മരണ നിലനിർത്തുന്നതിനായി, വെർഗ്വിൻ കണ്ടെത്തിയ ചായത്തിനു 'മജന്ത' എന്ന പേരു നൽകുകയായിരുന്നു.[4] മജന്തയോടു സാദൃശ്യമുള്ള റോസിൻ (roseine) എന്ന നിറം 1860-ൽ ചേമ്പേഴ്സ് നിക്കോൾസൺ, ജോർജ്ജ് മൗൾ എന്നീ ബ്രീട്ടീഷ് ശാസ്ത്രജ്ഞർ കണ്ടെത്തി.