മഡോണ ഡെൽ പ്രാട്ടോ (റാഫേൽ)
From Wikipedia, the free encyclopedia
1506-ൽ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ വിത്ത് ദി ക്രൈസ്റ്റ് ചൈൽഡ് ആന്റ് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് എന്ന് ആദ്യം അറിയപ്പെട്ടിരുന്ന മഡോണ ഡെൽ പ്രാട്ടോ (റാഫേൽ) (Madonna of the Meadow) ഈ ചിത്രം ഇപ്പോൾ വിയന്നയിലെ കുൻതിസ്റ്റോറിസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. വിയന്ന ബെൽവെഡെറിലെ ചക്രവർത്തിയുടെ ശേഖരത്തിൽ എത്തിയതിനുശേഷം ഈ ചിത്രം മഡോണ ഡെൽ ബെൽവെഡെരെ എന്നും അറിയപ്പെടുന്നു. കന്യാമറിയം, ശിശു യേശു, ശിശു ജോൺ സ്നാപകൻ എന്നിവരുടെ രൂപങ്ങൾ നിശ്ചലമായ പുൽമേടിൽ ചിത്രീകരിച്ചിരിക്കുന്നു. ചുവന്ന വസ്ത്രത്തിൽ അരികിൽ സ്വർണ്ണ ബോർഡറുള്ള നീല മേൽവസ്ത്രം ധരിച്ച് മേരി വലത് കാൽ ഒരു കോണിലൂടെ നീട്ടിവച്ചിരിക്കുന്നു. നീലനിറം സഭയെയും ചുവപ്പ് ക്രിസ്തുവിന്റെ മരണത്തെയും പ്രതീകപ്പെടുത്തുന്നു. മഡോണ യേശുവിനോട് കൈകോർത്ത് ക്രിസ്തുവിന്റെ ത്യാഗത്തോടെ മാതൃ സഭയെ ഒന്നിപ്പിക്കുന്നു. കന്യാമറിയത്തിന്റെ കണ്ണുകൾ ക്രിസ്തുവിൽ പതിഞ്ഞിരിക്കുന്നതു കൂടാതെ തല ഇടതുവശത്തേക്ക് തിരിയുകയും ചെറുതായി ചെരിഞ്ഞുനിൽക്കുകയും ചെയ്തിരിക്കുന്നു. പോപ്പി ക്രിസ്തുവിന്റെ കഷ്ടപ്പാട്, മരണം, പുനരുത്ഥാനം എന്നിവയെ സൂചിപ്പിക്കുന്നു.
Madonna del prato | |
---|---|
കലാകാരൻ | Raphael |
വർഷം | 1506 |
തരം | oil on board |
അളവുകൾ | 113 cm × 88 cm (44 in × 35 in) |
സ്ഥാനം | Kunsthistorisches Museum, Vienna |