മലപ്പുറം
കേരളത്തിലെ ജില്ലാതലസ്ഥാന നഗരം / From Wikipedia, the free encyclopedia
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഒരു നഗരമാണ് മലപ്പുറം.[9] മലപ്പുറം ജില്ലയുടെ ആസ്ഥാന നഗരമാണ്. 33.61 ചതുരശ്ര കിലോമീറ്ററാണ് (12.98 ചതുരശ്ര മൈൽ) മലപ്പുറം നഗരത്തിൻ്റെ വിസ്തീർണം. മലപ്പുറം ജില്ലയുടെ ഭരണസിരാകേന്ദ്രമായാണ് ഈ നഗരം അറിയപ്പെടുന്നത്. 1970-ൽ രൂപീകൃതമായ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറം മുനിസിപ്പാലിറ്റിയാണ് നഗരത്തിൻ്റെ ഭരണം നടത്തുന്നത്. 40 വാർഡുകളായി വിഭജിച്ചിരിക്കുന്ന നഗരത്തിൻറെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2083 ആളുകളാണ്. 2011-ലെ സെൻസസ് അനുസരിച്ചു 1,698,645 ജനസംഖ്യയുള്ള മലപ്പുറം അർബൻ സമൂഹമാണ് കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ അർബൻ സമൂഹം. കോഴിക്കോട് നഗരത്തിൽനിന്നും 54 കിലോമീറ്ററും പാലക്കാട് നഗരത്തിൽനിന്നും 90 കിലോമീറ്ററും കോയമ്പത്തൂർ നഗരത്തിൽനിന്നും 140 കിലോമീറ്റർ അകലെയുമാണ് മലപ്പുറം നഗരം.[10]
- ഇതേ പേരിലുള്ള ജില്ലയ്ക്ക്, ദയവായി മലപ്പുറം ജില്ല കാണുക.
വസ്തുതകൾ മലപ്പുറം Malappuram, രാജ്യം ...
മലപ്പുറം Malappuram | |
---|---|
മുകളിൽ നിന്ന് ഘടികാരദിശയിൽ: മലപ്പുറം ഡൗൺ ഹിൽ, ടൗൺ ഹാൾ, കോട്ടക്കുന്ന് കുന്നുകൾ, വൈദ്യർ സ്മാരകം, AI International College, MDSC സ്റ്റേഡിയം, ചാലിയാർ നദിയുടെ കാഴ്ച | |
Nickname(s): മലകളുടെ നഗരം, കാൽപന്ത്കളിയുടെ തലസ്ഥാനം[1]/ ഫുട്ബോളിന്റെ മക്ക | |
Malappuram (Kerala) | |
Coordinates: 11°03′03.6″N 76°04′16.0″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
• ഭരണസമിതി | മലപ്പുറം നഗരസഭ |
• ചെയർമാൻ | മുജീബ് കാടേരി |
• ഡെപ്യൂട്ടി ചെയർപേഴ്സൺ | പെരുമ്പള്ളി സൈദ് |
• നഗരം | 58.20 ച.കി.മീ.(22.47 ച മൈ) |
ഉയരം | 38.21 മീ(125.36 അടി) |
(2021)[3] | |
• നഗരം | 6,29,450[4] |
• റാങ്ക് | ഇന്ത്യയിൽ 20-ാമത് |
• ജനസാന്ദ്രത | 4,800/ച.കി.മീ.(12,000/ച മൈ) |
• മെട്രോപ്രദേശം | 2,829,522 [5] [6] |
Demonym(s) | Malappuramite[7] |
• ഔദ്യോഗികം | മലയാളം.[8] |
സമയമേഖല | UTC+5:30 (IST) |
പിൻ കോഡ് | 676505 |
ടെലിഫോൺ കോഡ് | +91483xxxxxxx |
വാഹന റെജിസ്ട്രേഷൻ |
|
സാക്ഷരത | 98.47% |
കാലാവസ്ഥ | Am/Aw (Köppen) |
മഴ ലഭ്യത | 3,100 millimetres (120 in) |
ശരാശരി വേനൽക്കാല താപനില | 39 °C (102 °F) |
ശരാശരി ശീതകാല താപനില | 20 °C (68 °F) |
വെബ്സൈറ്റ് | www |
അടയ്ക്കുക