![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/dc/Mildred_Pierce_%25281945_poster%2529.jpg/640px-Mildred_Pierce_%25281945_poster%2529.jpg&w=640&q=50)
മിൽഡ്രെഡ് പിയേഴ്സ് (സിനിമ)
From Wikipedia, the free encyclopedia
മിൽഡ്രെഡ് പിയേഴ്സ് മൈക്കൽ കർട്ടിസ് സംവിധാനം ചെയ്ത് ജോവാൻ ക്രാഫോർഡ്, ജാക്ക് കാർസൺ, സക്കറി സ്കോട്ട് എന്നീ താരങ്ങൾ അഭിനയിച്ച് 1945-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ മെലോഡ്രാമയാണ്. ഈവ് ആർഡൻ, ആൻ ബ്ലിത്ത്, ബ്രൂസ് ബെന്നറ്റ് എന്നിവരും ഈ ചിത്രത്തിലെ താരനിരയിലുണ്ടായിരുന്നു. ജെയിംസ് എം. കെയ്ൻ എഴുതിയ 1941-ലെ ഒരു നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടതായിരുന്നു ഇത്. മെട്രോ-ഗോൾഡ്വിൻ-മേയർ വിട്ടതിനുശേഷം, വാർണർ ബ്രദേഴ്സുമായി കരാറിലേർപ്പെട്ട ക്രോഫോർഡിന്റെ ആദ്യ പ്രധാന വേഷമായ ഇതിലൂടെ അവർ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടി.
മിൽഡ്രെഡ് പിയേഴ്സ് | |
---|---|
![]() തിയേറ്റർ റിലീസ് പോസ്റ്റർ | |
സംവിധാനം | മൈക്കൽ കർട്ടിസ് |
നിർമ്മാണം | ജെറി വാൾഡ് |
തിരക്കഥ | റണാൾഡ് മക്ഡൗഗൽ |
അഭിനേതാക്കൾ |
|
സംഗീതം | മാക്സ് സ്റ്റെയ്നർ |
ഛായാഗ്രഹണം | ഏണസ്റ്റ് ഹാലർ |
ചിത്രസംയോജനം | ഡേവിഡ് വെയ്സ്ബാർട്ട് |
വിതരണം | വാർണർ ബ്രോസ്. |
റിലീസിങ് തീയതി | |
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $1.4 million[2] |
സമയദൈർഘ്യം | 111 മിനിട്ട് |
ആകെ | $5.6 million[2] ($73.9 million in 2016 dollars) |
1996-ൽ, മിൽഡ്രഡ് പിയേഴ്സ് എന്ന ചിത്രം "സാംസ്കാരികമായും ചരിത്രപരമായും അല്ലെങ്കിൽ സൗന്ദര്യപരമായും പ്രാധാന്യമുള്ളതായി" കണക്കാക്കപ്പെടുകയും യു.എസ്. ലൈബ്രറി ഓഫ് കോൺഗ്രസ് ഈ ചിത്രത്തെ നാഷണൽ ഫിലിം രജിസ്ട്രിയിലേയ്ക്ക് സംരക്ഷണത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു.[3]