മിൽപിറ്റാസ്
From Wikipedia, the free encyclopedia
മിൽപിറ്റാസ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത്, സാന്താ ക്ലാര കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാൻ ജോസ് നഗരം തെക്കുഭാഗത്തും ഫ്രെമോണ്ട് നഗരം വടക്കുഭാഗത്തുമായി, സംസ്ഥാന പാത 237 ന്റെ കിഴക്കേ അറ്റത്ത്, നഗരത്തിന്റെ ഏതാണ്ട് വടക്ക്/തെക്കു ഭാഗങ്ങളിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാന പാതകളായ 680, 880 എന്നിവിയ്ക്കിടയിലായി ഈ നഗരം സ്ഥിതിചെയ്യുന്നു. നഗരത്തിന്റെ നേർ അതിർത്തിയായി അലമേഡ കൗണ്ടി വടക്കു വശത്തായി വരുന്ന ഈ നഗരം, തെക്കൻ ഉൾക്കടലിന്റെ വടക്കുകിഴക്കൻ മേഖലയുടെ അങ്ങേയറ്റത്ത്, കിഴക്കൻ ഉൾക്കടൽ, ഫ്രെമോണ്ട് എന്നിവ അതിർത്തിയായി നിലകൊള്ളുന്നു. മിൽപിറ്റാസ് സിലിക്കൺ വാലിയ്ക്കുള്ളിലായാണ് സ്ഥിതിചെയ്യുന്നത്. മാക്സ്റ്റർ, LSI കോർപ്പറേഷൻ, അഡാപ്റ്റെക്, ഇന്റർസിൽ, ഫയർഐ, വിയാവി, ലുമെന്റം (മുൻപ് JDSU), Kla-ടെൻകോർ, വ്യൂ Inc. തുടങ്ങിയ കോർപ്പറേഷൻ കമ്പനികളുടെ ആസ്ഥാനം മിൽപിറ്റാസിലെ വ്യവസായ മേഖലയുടെ ഉള്ളിലായാണ്. ഫ്ളക്സ്, സിസ്കോ തുടങ്ങിയ കമ്പനികൾക്കും മിൽപിറ്റാസിൽ ഓഫീസുകളുണ്ട്. 2018 ലെ സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 78,106 ആണെന്നു കണ്ടെത്തിയിരുന്നു.
Milpitas, California | ||
---|---|---|
City | ||
City of Milpitas | ||
Milpitas City Hall | ||
| ||
Location in Santa Clara County and the state of California | ||
Coordinates: 37°26′5″N 121°53′42″W | ||
Country | United States of America | |
State | California | |
County | Santa Clara | |
Settled | 1852[അവലംബം ആവശ്യമാണ്] | |
Incorporated | January 26, 1954[1] | |
• Mayor | Richard Tran[2] | |
• Vice Mayor | Marsha Grilli[2] | |
• Councilmember | Garry Barbadillo[2] | |
• Councilmember | Bob Nunez[2] | |
• Councilmember | Anthony Phan[2] | |
• ആകെ | 13.62 ച മൈ (35.27 ച.കി.മീ.) | |
• ഭൂമി | 13.58 ച മൈ (35.17 ച.കി.മീ.) | |
• ജലം | 0.04 ച മൈ (0.10 ച.കി.മീ.) 0.36% | |
ഉയരം | 20 അടി (6 മീ) | |
• ആകെ | 66,790 | |
• കണക്ക് (2016)[6] | 77,528 | |
• ജനസാന്ദ്രത | 5,708.56/ച മൈ (2,204.08/ച.കി.മീ.) | |
City population is a 2015 estimate by the Census Bureau. | ||
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 95035, 95036 | |
ഏരിയ കോഡ് | 408/669 | |
FIPS code | 06-47766 | |
GNIS feature IDs | 1659759, 2411113 | |
വെബ്സൈറ്റ് | www |