![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9a/Mullappally_Ramachandran.jpg/640px-Mullappally_Ramachandran.jpg&w=640&q=50)
മുല്ലപ്പള്ളി രാമചന്ദ്രൻ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
മുൻ കേന്ദ്ര-ആഭ്യന്തര സഹമന്ത്രിയും(2009-2014),[1] ഏഴു തവണ ലോക്സഭ അംഗവുമായിരുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ (ജനനം: 07 നവംബർ 1944). 1984 മുതൽ 1998 വരെ കണ്ണൂർ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചും 2009 മുതൽ 2019 വരെ വടകരയെ പ്രതിനിധീകരിച്ചും പാർലമെൻറിൽ അംഗമായി.[2][3]. 2018 മുതൽ 2021 വരെ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) പ്രസിഡൻറായും പ്രവർത്തിച്ചു.[4]
വസ്തുതകൾ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി പ്രസിഡൻറ് ...
മുല്ലപ്പള്ളി രാമചന്ദ്രൻ | |
---|---|
![]() | |
കെ.പി.സി.സി പ്രസിഡൻറ് | |
ഓഫീസിൽ 19 സെപ്റ്റംബർ 2018 – 08 ജൂൺ 2021 | |
മുൻഗാമി | എം.എം. ഹസൻ |
പിൻഗാമി | കെ. സുധാകരൻ |
ലോക്സഭാംഗം | |
ഓഫീസിൽ 2009, 2014 | |
മുൻഗാമി | പി. സതീദേവി |
പിൻഗാമി | കെ. മുരളീധരൻ |
മണ്ഡലം | വടകര |
കേന്ദ്ര, ആഭ്യന്തര-സഹ മന്ത്രി | |
ഓഫീസിൽ 2009-2014 | |
മുൻഗാമി | ശ്രീപ്രകാശ് ജയ്സ്വാൾ |
പിൻഗാമി | ആർ.പി.എൻ സിംഗ് |
ലോക്സഭാംഗം | |
ഓഫീസിൽ 1984, 1989, 1991, 1996, 1998 | |
മുൻഗാമി | കെ. കുഞ്ഞമ്പു |
പിൻഗാമി | എ.പി. അബ്ദുള്ളക്കുട്ടി |
മണ്ഡലം | കണ്ണൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1944-11-07) 7 നവംബർ 1944 (79 വയസ്സ്) ചോമ്പാല, കോഴിക്കോട്, കേരളം |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
പങ്കാളി | ഉഷ രാമചന്ദ്രൻ |
കുട്ടികൾ | 1 മകൾ |
വസതി | ചോമ്പാല |
As of ജൂൺ 14, 2021 ഉറവിടം: |
അടയ്ക്കുക