മുഴപ്പിലങ്ങാട്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
വസ്തുതകൾ
മുഴപ്പിലങ്ങാട് | |||||
രാജ്യം | ഇന്ത്യ | ||||
മേഖല | മലബാർ | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | കണ്ണൂർ | ||||
ഉപജില്ല | കണ്ണൂർ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് | ||||
ഏറ്റവും അടുത്ത നഗരം | തലശ്ശേരി | ||||
ലോകസഭാ മണ്ഡലം | കണ്ണൂർ | ||||
നിയമസഭാ മണ്ഡലം | ധർമ്മടം | ||||
ജനസംഖ്യ • ജനസാന്ദ്രത |
23,709 (2011[update]) • 3,387/km2 (8,772/sq mi) | ||||
സ്ത്രീപുരുഷ അനുപാതം | 1000/1162 ♂/♀ | ||||
സാക്ഷരത • പുരുഷൻ • സ്ത്രീ |
96.8 4% • 98% • 95% | ||||
ഭാഷ(കൾ) | മലയാളം | ||||
സമയമേഖല | IST (UTC+5:30) | ||||
വിസ്തീർണ്ണം | 7 km² (3 sq mi)meter | ||||
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
fine (Köppen) • 29 °C (84 °F) • 38 °C (100 °F) • 19 °C (66 °F) | ||||
ദൂരം
| |||||
കോഡുകൾ
| |||||
Portal: Kerala | |||||
വെബ്സൈറ്റ് | Official Kannur District Website |
അടയ്ക്കുക
കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ഒരു തീരദേശ ഗ്രാമമാണ് മുഴപ്പിലങ്ങാട് (Muzhappilangad). കണ്ണൂർ ജില്ലയിലെ തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അഞ്ചരക്കണ്ടി പുഴയ്ക്കും അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ഒരു ഉപദ്വീപാണ്. കിഴക്ക് അഞ്ചരക്കണ്ടി പുഴയും, പടിഞ്ഞാറ് അറബിക്കടലും, വടക്ക് കടമ്പൂർ, പെരളശ്ശേരി,എന്നീ പഞ്ചായത്തുകളും കണ്ണൂർ കോർപ്പറേഷനും തെക്ക് അഞ്ചരക്കണ്ടി പുഴ കടലുമായിച്ചേരുന്ന അഴിമുഖവും ഈ പഞ്ചായത്തിന്റെ അതിരുകളാണ്. ഏഷ്യയിലെ ഏറ്റവും ദൈർഘ്യമുള്ള ഡ്രൈവ് ഇൻ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ച് ഇവിടെ സ്ഥിതി ചെയ്യുന്നു.[1] മുഴപ്പിലങ്ങാടുനിന്നും അഞ്ചരക്കണ്ടി പുഴക്ക് എതിരായി ധർമ്മടം ദ്വീപ് കാണാം. .