മുഴപ്പിലങ്ങാട് ബീച്ച്
ഉത്തര കേരളത്തിലെ ഒരു വിനോദസഞ്ചാര കേന്ദ്രം / From Wikipedia, the free encyclopedia
വസ്തുതകൾ Muzhappilangad Beach, Location ...
Muzhappilangad Beach | |
---|---|
Location | Muzhappilangad, Kannur, India |
Coordinates | 11°47′46.3596″N 75°26′31.308″E |
Length | 3.8 km |
Geology | Beach |
Patrolled by | Lifeguards |
Hazard rating | Low |
അടയ്ക്കുക
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ്.[1] . 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തിലാണ് ഉള്ളത്. കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലെ കടലിൽ കാണുന്നതാണ് ധർമ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നും വിളിക്കുന്നു.