മുഹമ്മദ് നാദിർ ഷാ
From Wikipedia, the free encyclopedia
1929 മുതൽ 1933-ൽ തന്റെ മരണം വരെ അഫ്ഗാനിസ്താന്റെ രാജാവായിരുന്നു മുഹമ്മദ് നാദിർ ഷാ (പഷ്തു: محمد نادر شاه - ജനനനാമം മുഹമ്മദ് നാദിർ ഖാൻ; 1883 ഏപ്രിൽ 9 - 1933 നവംബർ 8).
നാദിർ ഷാ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാദിർ ഷാ (വിവക്ഷകൾ) എന്ന താൾ കാണുക. |
മുഹമ്മദ് നാദിർ ഷാ محمد نادر شاه | |
---|---|
അഫ്ഗാനിസ്താന്റെ രാജാവ് | |
ഭരണകാലം | 1929 ഒക്ടോബർ 17 - 1933 നവംബർ 8 |
മുൻഗാമി | ഹബീബുള്ള കലകാനി |
പിൻഗാമി | മുഹമ്മദ് സഹീർ ഷാ |
രാജകൊട്ടാരം | ബാരക്സായ് വംശം |
പിതാവ് | മുഹമ്മദ് യൂസഫ് ഖാൻ |
മാതാവ് | ഷറഫ് സുൽത്താന ഹുകുമത് ബീഗം |
അഫ്ഗാനിസ്താന്റെ ഭരണം, പഷ്തൂണുകളിലെ ബാരക്സായ് വംശത്തിൽ നിന്നും കവർന്നെടുത്ത, ഹബീബുള്ള കലകാനിയെ തോൽപ്പിച്ചാണ് 1929 ഒക്ടോബറിൽ, ബാരക്സായ് വംശജനായ മുഹമ്മദ് നാദിർ ഖാൻ, ഭരണം തിരിച്ചുപിടിച്ചത്. നാദിർ ഖാനും സഹോദരന്മാരുമുൾപ്പെടുന്ന മുസാഹിബാൻ കുടുംബമാണ് ഹബീബുള്ള കലകാനിക്കെതിരെ യുദ്ധത്തിന് നേതൃത്വം നൽകിയിരുന്നത്.
രാജാവാകുന്നതിനു മുൻപ്, 1919-ൽ മൂന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ, അഫ്ഗാൻ സേനയിലെ ഒരു സേനാനായകനായിരുന്ന നാദിർ ഷാ, ഒരു ബ്രിട്ടീഷ് കോട്ട പിടിച്ചടക്കുക വഴി, പഷ്തൂണുകൾക്കിടയിൽ വീരനായകനാകുകയും ചെയ്തിരുന്നു. മുഹമ്മദ് നാദിർ ഷാ, 1933-ൽ കൊല്ലപ്പെടുകയും, പുത്രനായ മുഹമ്മദ് സഹീർ ഷാ അധികാരത്തിലേറുകയും ചെയ്തു.