രാജേന്ദ്ര പ്രസാദ്
റിപ്പബ്ലിക്ക് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാണ്. / From Wikipedia, the free encyclopedia
ഡോക്ടർ.രാജേന്ദ്രപ്രസാദ് (ഹിന്ദി:डा॰ राजेन्द्र प्रसाद ഡിസംബർ 3, 1884 – ഫെബ്രുവരി 28, 1963) റിപ്പബ്ലിക്ക് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാണ്.രാഷ്ട്രീയ പ്രവർത്തകനായും അഭിഭാഷകനായും സ്വാതന്ത്ര സമര സേനാനിയായും സേവനമനുഷ്ടിച്ച ഇദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നു. 1962-ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു. ഭരണഘടനാനിർമ്മാണസഭയുടെ (കോൺസ്റ്റിറ്റുവന്റ് അസ്സംബ്ലി)അധ്യക്ഷനായും രാജേന്ദ്രപ്രസാദ് സ്ഥാനമനുഷ്ഠിച്ചിട്ടുണ്ട്. ഇൻഡ്യാ ഡിവൈഡഡ് എന്ന പുസ്തകത്തിന്റെ രചയിതാവാണ്.[1]
വസ്തുതകൾ വൈസ് പ്രസിഡന്റ്, മുൻഗാമി ...
ഡോ. രാജേന്ദ്രപ്രസാദ് डा॰ राजेन्द्र प्रसाद | |
ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് | |
പദവിയിൽ ജനുവരി 26, 1950 – മേയ് 13 1962 | |
വൈസ് പ്രസിഡന്റ് | സർവ്വേപ്പള്ളി രാധാകൃഷ്ണൻ (1952-1962) |
---|---|
മുൻഗാമി | സി. രാജഗോപാലാചാരി |
പിൻഗാമി | സർവ്വേപ്പള്ളി രാധാകൃഷ്ണൻ |
ജനനം | ഡിസംബർ 3, 1884 സെരാദെയ്, ബീഹാർ, ഇന്ത്യ |
മരണം | ഫെബ്രുവരി 28, 1963 |
ജീവിതപങ്കാളി | രാജവൻശി ദേവി |
അടയ്ക്കുക