റിച്ചാർഡ് അബെഗ്ഗ് എന്ന റിച്ചാർഡ് വിൽഹേം ഹെയിൻറീഷ് അബെഗ്ഗ് (January 9, 1869 – April 3, 1910) ജർമൻകാരനായ രസതന്ത്രശാസ്ത്രജ്ഞനും സംയോജകതാ സിദ്ധാന്തത്തിന്റെഉപജ്ഞാതാവായിരുന്നു. ഒരു മൂലകത്തിന്റെ ധനസംയോജകതയും ഋണസംയോജകതയുമായി കൂടിയത് 8 ന്റെ വ്യത്യാസമായിരിക്കും കാണിക്കുന്നത്. ഇതിനെ അബെഗ്ഗിന്റെ നിയമം എന്നറിയപ്പെട്ടു. അദ്ദേഹം വാതകബലൂണുകളിൽ സഞ്ചരിക്കാൻ അതീവ തല്പരനായിരുന്നു. സിലേസിയ എന്ന സ്ഥലത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന ബലൂൺ പൊട്ടിത്തെറിച്ച് അദ്ദേഹം തന്റെ 41ആം വയസ്സിൽ മരണമടഞ്ഞു.

വസ്തുതകൾ Richard Abegg, ജനനം ...
Richard Abegg
Thumb
Richard Wilhelm Heinrich Abegg (1869–1910)
ജനനം(1869-01-09)ജനുവരി 9, 1869[1]
Danzig, Prussia
മരണംഏപ്രിൽ 3, 1910(1910-04-03) (പ്രായം 41)[1]
Köslin, German Empire [1][2]
ദേശീയതGerman
കലാലയംUniversity of Kiel
University of Tübingen
University of Berlin
അറിയപ്പെടുന്നത്Abegg's rule
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemist
സ്ഥാപനങ്ങൾUniversity of Göttingen
University of Stockholm
Wrocław University of Technology
ഡോക്ടർ ബിരുദ ഉപദേശകൻAugust Wilhelm von Hofmann
ഡോക്ടറൽ വിദ്യാർത്ഥികൾClara Immerwahr
ഒപ്പ്
Thumb
അടയ്ക്കുക

അബെഗ്ഗ് 1891ജൂലൈ 19നു ബ്ർലിൻ സർവ്വകലാശാലയിൽ അഗസ്റ്റ് വിൽഹേം വോൺ ഹോഫ്മാന്റെ ശിഷ്യനായിരിക്കുമ്പോൾ തന്റെ പി എച്ച് ഡി ലഭിച്ചു. ആദ്യം കാർബണിക രസതന്ത്രത്തിലായിരുന്നു അദ്ദേഹം പഠനം നടത്തിയത്. പക്ഷെ ഒരു വർഷത്തിനുശേഷം പി എച്ച് ഡി തീർത്തശേഷം ജർമ്മനിയിലെ ലീപ്സിഗിൽ വിൽഹെം ഓസ്റ്റ് വാൾഡിന്റെകൂടെ പഠനം നടത്തുമ്പോൾ അദ്ദേഹത്തിനു ഭൗതികരസതന്ത്രത്തിൽ താല്പര്യം ജനിച്ചു.

വ്യക്തിപരമായ ജീവിതവും വിദ്യാഭ്യാസവും

റിച്ചാർഡ് അബെഗ്ഗ്, വിൽഹേം അബെഗ്ഗിന്റെയും മാർഗരേതെ ഫ്രീഡെന്താളിന്യും മകനായി ജനിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ പ്രഷ്യയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. ബെർലിനിലെ വിൽഹേം ഹൈസ്കൂളിൽ ചേർന്ന അദ്ദേഹം കീൽ സർവ്വകലാശാലയിലും ട്യൂബിങ്ങൻ സർവ്വകലാശാലയിലും കാർബണികരസതന്ത്രം പഠിച്ചു.

ഇതും കാണൂ

  • Abegg's rule
  • Valence (chemistry)

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.