ലിനക്സ് കെർണൽ
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
ലിനസ് ടോർവാൾഡ്സ് വികസിപ്പിച്ചിടുത്ത കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം കെർണലാണ് ലിനക്സ് (ആംഗലേയം: Linux). സ്വതന്ത്ര സോഫ്റ്റ്വെയർ, ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ എന്നീ പ്രത്യയശാസ്ത്രങ്ങളുടെ ജൈവോദാഹരണമാണ് ലിനക്സ്. ലിനക്സ് കേർണൽ സ്വതന്ത്രവും ഓപ്പൺ സോഴ്സുമാണ്,[3][4] മോണോലിത്തിക്ക്, മോഡുലാർ,[5] മൾട്ടിടാസ്കിംഗ്, യുണിക്സ് പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം കേർണൽ ആണ്. ഗ്നൂ/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഈ കേർണ്ണലാണ് ഉപയോഗിക്കുന്നത്. ലിനക്സ് ആദ്യമായി തയ്യാറാക്കപ്പെട്ടത് ഇന്റൽ മൈക്രൊപ്രോസസർ കമ്പനിയുടെ i386 ചിപ്പുകൾക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ ലിനക്സ് മിക്ക പ്രധാന മൈക്രോപ്രോസസറുകളെയും പിന്തുണയ്ക്കുന്നുണ്ട്. മൊബൈൽ ഫോൺ, പേഴ്സണൽ കമ്പ്യൂട്ടർ തുടങ്ങി സൂപ്പർ കമ്പ്യൂട്ടറുകളിൽ വരെ ഇന്ന് ലിനക്സ് പ്രവർത്തിപ്പിക്കുന്നുണ്ട്.
വസ്തുതകൾ നിർമ്മാതാവ്, പ്രോഗ്രാമിങ് ചെയ്തത് ...
നിർമ്മാതാവ് | Linus Torvalds and thousands of collaborators |
---|---|
പ്രോഗ്രാമിങ് ചെയ്തത് | C and assembly[2] |
ഒ.എസ്. കുടുംബം | Unix-like |
പ്രാരംഭ പൂർണ്ണരൂപം | 0.01 (17 സെപ്റ്റംബർ 1991; 32 വർഷങ്ങൾക്ക് മുമ്പ് (1991-09-17)) |
ലഭ്യമായ ഭാഷ(കൾ) | English |
കേർണൽ തരം | Monolithic |
സോഫ്റ്റ്വെയർ അനുമതി പത്രിക | GPLv2 with optional binary blobs |
വെബ് സൈറ്റ് | www |
അടയ്ക്കുക