ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി
റഷ്യൻ വിപ്ലവകാരിയും രാഷ്ട്രീയ സൈദ്ധാന്തികനും / From Wikipedia, the free encyclopedia
പ്രസിദ്ധനായ റഷ്യൻ കമ്മ്യൂണിസ്റ്റും വിപ്ലവകാരിയും ചിന്തകനും ആയിരുന്നു ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി Russian: Лев Дави́дович Тро́цкий(26.10.1879- 21.8.1940). സോവിയറ്റ് യൂണിന്റെ (യു.എസ്.എസ്.ആർ സ്ഥാപകരിലൊരാളായിരുന്ന അദ്ദേഹം സോവിയറ്റ് ചെമ്പടയുടെ സ്ഥാപകനും നായകനും ആയിരുന്നു. വിപ്ലവത്തെ തുടർന്നുള്ള റഷ്യൻ ആഭ്യന്തരയുദ്ധത്തിൽ ബോൾഷെവിക്കുകളുടെ വിജയത്തിൽ അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ട് പോളിറ്റ് ബ്യൂറോയിലെ പ്രാഥമികാംഗങ്ങളിൽ അദ്ദേഹം ഉൾപ്പെട്ടു.
ലിയോൺ ട്രോട്സ്കി | |
---|---|
People's Commissar of Foreign Affairs of the RSFSR | |
ഓഫീസിൽ 8 November 1917 – 13 March 1918 | |
Premier | Vladimir Lenin |
മുൻഗാമി | Mikhail Tereshchenko |
പിൻഗാമി | Georgy Chicherin |
People's Commissar of Military and Naval Affairs of the Soviet Union | |
ഓഫീസിൽ 29 August 1919 – 15 January 1925 | |
Premier | Vladimir Lenin Alexey Rykov |
മുൻഗാമി | Lev Kamenev |
പിൻഗാമി | Mikhail Frunze |
President of the Petrograd Soviet | |
ഓഫീസിൽ 8 October 1917 – 8 November 1917 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Lev (Leiba) Davidovich Bronshtein (1879-11-07)7 നവംബർ 1879 near Yelizavetgrad, Kherson Governorate, Russian Empire |
മരണം | 21 ഓഗസ്റ്റ് 1940(1940-08-21) (പ്രായം 60) (assassinated) Coyoacán, DF, Mexico |
പൗരത്വം | Soviet |
രാഷ്ട്രീയ കക്ഷി | RSDLP, SDPS, Communist Party of the Soviet Union, Left Opposition, IV International |
പങ്കാളികൾ | Aleksandra Sokolovskaya, Natalia Sedova |
ഒപ്പ് | |
ലെനിന്റെ മരണശേഷം 1920-കളിൽ സ്റ്റാലിന്റെ ഉയർച്ചയെ തുടർന്ന് ട്രോഡ്സ്കി പദവികളിലും അധികാരങ്ങളിലും നിന്നും ഒടുവിൽ പർട്ടി അംഗത്വത്തിൽ നിന്നു തന്നെയും പുറത്താക്കപ്പെട്ടു. പിന്നീട് റഷ്യ വിട്ടുപോയി മെക്സിക്കോയിൽ അഭയം തേടിയ അദ്ദേഹത്തെ സ്റ്റാലിന്റെ ഉത്തരവനുസരിച്ച് 1940-ൽ സ്പെയിൻകാരനായ സോവിയറ്റ് ഏജന്റ് റാമോൻ മെർക്കാദെർ ഹിമക്കോടാലി (Ice Axe) കൊണ്ടടിച്ച് കൊലപ്പെടുത്തി.[൧]
യൂറോപ്യൻ ഫാസിസത്തിനെതിരെ റഷ്യയുടെ ഇടപെടലിനു വേണ്ടി തുടക്കത്തിൽ തന്നെ വാദിച്ചിരുന്ന ട്രോഡ്സ്കി, ഹിറ്റ്ലറുമായി സ്റ്റാലിൻ ഭരണകൂടം ഒപ്പുവച്ച മൊളോട്ടോവ്-റിബ്ബത്രോപ്പ് സന്ധിയെ എതിർത്തിരുന്നു. ട്രോഡ്സ്കിയുടെ ആശയങ്ങൾ കമ്മ്യൂണിസ്റ്റ് ചിന്തയിലെ ട്രോഡ്സ്കിയിസ്റ്റ് ധാര ആയി അറിയപ്പെടുന്നു. മിഖായേൽ ഗോർബച്ചേവിന്റെ പെരിസ്ട്രോയിക്ക പരിഷ്കരണത്തിൽ പോലും ഔദ്യോഗിക ബഹുമാന്യത തിരികെ കിട്ടാതിരുന്ന ചുരുക്കം സോവിയറ്റു വിമതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ പതനത്തെ തുടർന്ന് 2001-ലാണ് അദ്ദേഹത്തിന് 'പുനരധിവാസം' കിട്ടിയത്.