വയലാർ രാമവർമ്മ
മലയാളസാഹിത്യത്തിലെ കവിയും, ചലച്ചിത്ര-നാടക ഗാനരചയിതാവും / From Wikipedia, the free encyclopedia
കേരളത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (ജീവിതകാലം: മാർച്ച് 25 1928 - ഒക്ടോബർ 27 1975). കേരളത്തിലെ ജനകീയ വിപ്ലവകവിയായി അദ്ദേഹം അറിയപ്പെട്ടു.[അവലംബം ആവശ്യമാണ്]