വാഗ
ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാത / From Wikipedia, the free encyclopedia
ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ് വാഗ(ഉർദൂ: واہگہ, പഞ്ചാബി: ਵਾਘਾ, ഹിന്ദി: वाघा). ഭാരതത്തിലെ അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ് ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമം കൂടിയാണ്. അതിലൂടെയാണ് വിവാദ റാഡ്ക്ലിഫ്ഫ് രേഖ കടന്ന് പോകുന്നത്. 1947 ൽ സ്വതന്ത്ര സമയത്താണ് വാഗ രണ്ടായി ഭാഗിച്ചത്. ഇന്ന് കിഴക്കൻ വാഗ ഇന്ത്യയുടേയും പടിഞ്ഞാറൻ വാഗ പാകിസ്താന്റെയും ഭാഗമാണ്.