![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6e/Wankhede_ICC_WCF.jpg/640px-Wankhede_ICC_WCF.jpg&w=640&q=50)
വാങ്കഡെ സ്റ്റേഡിയം
From Wikipedia, the free encyclopedia
ശേഷ്റാവു കൃഷ്ണറാവു വാങ്കഡെ സ്റ്റേഡിയം (വാങ്കഡെ സ്റ്റേഡിയം) മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും മുംബൈ ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിതരണത്തെച്ചൊല്ലിയുണ്ടായ ഒരു തർക്കമാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത്.[3] 1973ഓടെ ഈ പ്രശ്നം രൂക്ഷമായി. അതേത്തുടർന്ന് അന്നത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും അറിയപ്പെടുന്ന രാഷ്ടീയനേതാവുമായിരുന്ന എസ്.കെ. വാങ്കഡെയുടെ നേതൃത്വത്തിൽ ഈ സ്റ്റേഡിയത്തിന്റെ പണിയാരംഭിച്ചു. ഏകദേശം ആറു മാസത്തിനുള്ളിൽ ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി. 1975 ജനുവരിയിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരമായിരുന്നു ഈ ഗ്രൗണ്ടിൽ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരം.[2]
വസ്തുതകൾ സ്ഥാനം, സ്ഥാപിതം ...
![]() 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സര ദിനത്തിൽ വാങ്കഡെ | |
സ്ഥാനം | മുംബൈ |
---|---|
സ്ഥാപിതം | 1974 |
ഇരിപ്പിടങ്ങളുടെ എണ്ണം | 33,000[1] |
ഉടമ | മുംബൈ ക്രിക്കറ്റ് അസോസിയേഷൻ |
ശില്പി | ശശി പ്രഭു (1974,2010) |
കരാറുകാരൻ | ബില്ലിമോറിയ ആൻഡ് കമ്പനി |
പ്രവർത്തിപ്പിക്കുന്നത് | മുംബൈ ക്രിക്കറ്റ് അസോസിയേഷൻ |
പാട്ടക്കാർ | മുംബൈ ക്രിക്കറ്റ് ടീം മുംബൈ ഇന്ത്യൻസ് |
End names | |
ഗർവാരെ പവലിയൻ എൻഡ് ടാറ്റ എൻഡ് | |
ആദ്യ ടെസ്റ്റ് | 23 – 29 ജനുവരി 1975[2]: ഇന്ത്യ v വെസ്റ്റ് ഇൻഡീസ് |
അവസാന ടെസ്റ്റ് | 22 – 26 നവംബർ 2011: ഇന്ത്യ v വെസ്റ്റ് ഇൻഡീസ് |
ആദ്യ ഏകദിനം | 17 ജനുവരി 1987: ഇന്ത്യ v ശ്രീലങ്ക |
അവസാന ഏകദിനം | 23 ഒക്ടോബർ 2011: ഇന്ത്യ v ഇംഗ്ലണ്ട് |
അടയ്ക്കുക