വാസിലി സ്മിസ് ലോഫ്
From Wikipedia, the free encyclopedia
റഷ്യൻ ഗ്രാൻഡ് മാസ്റ്ററും ചെസ്സ് ലോക ചാമ്പ്യനുമായിരുന്നു വാസിലി വാസില്യേവിച്ച് സ്മിസ് ലോഫ്(.ഉച്ചാരണം "smis-LOFF". ജനനം 24, മാർച്ച് 1921 - മരണം 27 മാർച്ച്, 2010) 1957 മുതൽ1958 വരെയുള്ള ലോക ചാമ്പ്യനുമായിരുന്നു സ്മിസ് ലോഫ് .8 തവണ ലോകപട്ടത്തിനുള്ള മത്സരാർത്ഥിയുമായിരുന്നു.(1948, 1950, 1953, 1956, 1959, 1965, 1983, 1985).കേവലം 6 വയസ്സുള്ളപ്പോൾ തന്നെ സ്മിസ് ലോഫ് ചെസ്സിൽ ആകൃഷ്ടനായി.പിതാവു തന്നെ തുടക്കത്തിൽ പരിശീലകനുമായി. അന്നത്തെ വിഖ്യാത കളിക്കാരനായിരുന്ന അലക്സാണ്ടർഅലഖിനിന്റെ 'My Best Games of Chess' ന്റെ ഒരു കോപ്പി പിതാവ് സ്മിസ് ലോഫിനു നൽകി.കൂടാതെ എമ്മാനുവൽലാസ്കറിന്റെയും, കാപബ്ലാങ്കയുടെ പുസ്തകങ്ങളും സ്മിസ് ലോഫിനു പ്രചോദനമേകി..1950ൽ ഫിഡെ അദ്ദേഹത്തിനു ഗ്രാൻഡ് മാസ്റ്റർ പദവി നൽകുകയുണ്ടായി.
വസ്തുതകൾ വാസിലി സ്മിസ് ലോഫ് Vasily Smyslov, മുഴുവൻ പേര് ...
വാസിലി സ്മിസ് ലോഫ് Vasily Smyslov | |
---|---|
മുഴുവൻ പേര് | Vasily Vasilyevich (Vasilievich) Smyslov |
രാജ്യം | Soviet Union |
ജനനം | (1921-03-24)24 മാർച്ച് 1921 Moscow, Soviet Union |
മരണം | 27 മാർച്ച് 2010(2010-03-27) (പ്രായം 89) Moscow, Russia |
സ്ഥാനം | Grandmaster |
ലോകജേതാവ് | 1957–58 |
ഉയർന്ന റേറ്റിങ് | 2620 (July 1971) |
അടയ്ക്കുക