From Wikipedia, the free encyclopedia
മലയാളം വിക്കിപീഡിയയിലെ വിവിധ ലേഖനങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിലെ സ്ഥലങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളിൽ, ഉപയോഗിക്കാൻ തക്കതായ ഭൂപടങ്ങൾ നിർമ്മിക്കുക, ഭൂപടത്തെ സംബന്ധിച്ചുള്ള ലേഖനങ്ങൾ പരിപാലിക്കുക, ഭൂപടനിർമ്മാണത്തിൽ താല്പര്യമുള്ള ഉപയോക്താക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പ്രവർത്തിക്കുന്ന വിക്കിപദ്ധതി ആണിത്.
ഭൂപടം വരയ്ക്കുന്നവർ
സഹായികൾ
ഭൂപടം ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
പ്രധാനമായും നാലു നിറങ്ങളാണു് ഭൂപടത്തിൽ കൊടുത്തിരിക്കുന്നത്. അവയുടെ ഹെക്സാ ഡെസിമൽ, RGB കോഡുകൾ താഴെ കൊടുത്തിരിക്കുന്നു. ഇവയിൽ ആദ്യത്തെ കോഡ് ഹെക്സാ ഡെസിമൽകോഡും, രണ്ടാമതായി താഴെകൊടുത്തിരിക്കുന്നത് RED, GREEN, BLUE എന്നീക്രമത്തിലുള്ള RGB കോഡുമാണ്.
കളർകോഡ് | കളർ ഒന്ന് | കളർ രണ്ട് | കളർ മൂന്ന് | കളർ നാല് |
---|---|---|---|---|
ഹെക്സാകോഡ് | c1e0b2 | fad0cc | ebc5dd | fdf9bb |
RGB കോഡ് | 193 - 224 - 178 | 250 - 208 - 204 | 235 - 197 - 221 | 253 - 249 - 187 |
ഈ നാലു നിറങ്ങളും പരസ്പരം അടുത്തുവരാത്ത രീതിയിൽ ക്രമീകരിച്ചുവേണം കൊടുക്കാൻ. ഇതിനെ സംബന്ധിച്ചുള്ള ഒരു സുപ്രധാന സിദ്ധാന്തം താല്പര്യമെങ്കിൽ ഇവിടെ നിന്ന് വായിക്കാം.
ഓരോരുത്തർ വരയ്ക്കുന്ന ഭൂപടത്തിനും വിവിധ തരത്തിൽ പേരു കൊടുത്താൽ അത് പിന്നീടുള്ള ക്രോഡീകരണത്തിനൊക്കെ ബുദ്ധിമുട്ടാകും. അതിനാൽ താഴെ പറയുന്ന വിധത്തിലുള്ള പേരുകൾ ഭൂപടത്തിനു് കൊടുക്കുക.
താഴെത്തെ പട്ടികയിൽ നിർമ്മാണത്തിലിരിക്കുന്ന ഭൂപടങ്ങൾ ഏതൊക്കെയാണെന്നും അത് ആരൊക്കെ ചെയ്യുന്നു എന്നും കാണിക്കുന്നു.
പേര് | ഫോർമാറ്റ് | ഭൂപടം |
---|---|---|
ഇന്ത്യ | മലയാളം എസ്.വി.ജി, മലയാളം പി.എൻ.ജി, ഇംഗ്ലീഷ് എസ്.വി.ജി, ഇംഗ്ലീഷ് പി.എൻ.ജി | |
കേരളം ജില്ലകൾ | മലയാളം എസ്.വി.ജി, മലയാളം പി.എൻ.ജി, ഇംഗ്ലീഷ് എസ്.വി.ജി, ഇംഗ്ലീഷ് പി.എൻ.ജി | |
കേരളം റവന്യൂ ജില്ലകൾ താലൂക്കുകൾ | മലയാളം എസ്.വി.ജി, മലയാളം പി.എൻ.ജി, ഇംഗ്ലീഷ് എസ്.വി.ജി, ഇംഗ്ലീഷ് പി.എൻ.ജി | |
കാസർഗോഡ് ജില്ല | മലയാളം എസ്.വി.ജി, മലയാളം പി.എൻ.ജി,, ഇംഗ്ലീഷ് എസ്.വി.ജി, ഇംഗ്ലീഷ് പി.എൻ.ജി | |
കണ്ണൂർ ജില്ല | മലയാളം എസ്.വി.ജി, മലയാളം പി.എൻ.ജി, ഇംഗ്ലീഷ് എസ്.വി.ജി, ഇംഗ്ലീഷ് പി.എൻ.ജി | |
വയനാട് ജില്ല | മലയാളം എസ്.വി.ജി, മലയാളം പി.എൻ.ജി, ഇംഗ്ലീഷ് എസ്.വി.ജി, ഇംഗ്ലീഷ് പി.എൻ.ജി | |
കോഴിക്കോട് ജില്ല | മലയാളം എസ്.വി.ജി, മലയാളം പി.എൻ.ജി, ഇംഗ്ലീഷ് എസ്.വി.ജി, ഇംഗ്ലീഷ് പി.എൻ.ജി | |
മലപ്പുറം ജില്ല | മലയാളം എസ്.വി.ജി, മലയാളം പി.എൻ.ജി, ഇംഗ്ലീഷ് എസ്.വി.ജി, ഇംഗ്ലീഷ് പി.എൻ.ജി | |
പാലക്കട് ജില്ല | മലയാളം എസ്.വി.ജി, മലയാളം പി.എൻ.ജി, ഇംഗ്ലീഷ് എസ്.വി.ജി, ഇംഗ്ലീഷ് പി.എൻ.ജി | പ്രമാണം:Palakkad-district-map-ml.svg |
ഈ പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ ഒരു ഗൂഗിൾ ഗ്രൂപ്പ് നിലവിലുണ്ട്. താല്പര്യമുള്ളവർ ഈ ഗ്രൂപ്പിൽ അംഗത്വമെടുത്ത് നിർദ്ദേശങ്ങൾ നൽകുന്നത് ഗുണകരമായിരിക്കും. ഗ്രൂപ്പിന്റെ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ഇവിടെ കൊടുത്തിരിക്കുന്ന ഭൂപടങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് അവയുടെ താഴെയുള്ള പൂർത്തീകരിച്ചിട്ടില്ല സ്റ്റാറ്റസ് മാറ്റേണ്ടതാണ്. അതുപോലെ ഏതെങ്കിലും ഉപയോക്താവ് ഇവ ചെയ്യുന്നുണ്ട് എങ്കിൽ Work in Progress എന്നും സ്റ്റാറ്റസ് മറ്റേണ്ടതാണ്. ഭൂപടങ്ങൾ അപ്ലോഡു ചെയ്തു കഴിഞ്ഞാൽ അതിന്റെ ലിങ്ക് താഴെ മാറ്റിയ ഭൂപടങ്ങൾ എന്ന തലക്കെട്ടിനു കീഴിൽ കൊടുക്കുക.
പേര് | ഫോർമാറ്റ് | ഭൂപടം |
---|---|---|
ചാലക്കുടി ലോകസഭാമണ്ഡലം നിയമസഭാമണ്ഡലങ്ങളോടുകൂടിയത് | മലയാളം എസ്.വി.ജി മലയാളം പി.എൻ.ജി ഇംഗ്ലീഷ് എസ്.വി.ജി ഇംഗ്ലീഷ് പി.എൻ.ജി | |
തൃശ്ശൂർ ലോകസഭാമണ്ഡലം നിയമസഭാമണ്ഡലങ്ങളോടുകൂടിയത് | മലയാളം എസ്.വി.ജി മലയാളം പി.എൻ.ജി ഇംഗ്ലീഷ് എസ്.വി.ജി ഇംഗ്ലീഷ് പി.എൻ.ജി |
ഓരോ ഭൂപടങ്ങളുടേയും കൃത്യത ഉറപ്പുവരുത്തുന്നതിനായി ഉണ്ടാക്കിയ ഭൂപടങ്ങളെ വളരെ നന്നായി അനലൈസ് ചെയ്യേണ്ടതുണ്ട്. ഇത് അതാതു ജില്ലക്കാർക്കോ, ഭൂപടങ്ങളുടെ കൃത്യമായതും ഏറ്റവും പുതിയതുമായ അവലംബം കൈവശം ഉള്ളവർക്കോ ചെയ്യാവുന്നതാണ്. സ്ഥലനാമങ്ങളിൽ കാണുന്ന അക്ഷരത്തെറ്റുകൾ, പുതിയ പഞ്ചായത്തുകൾ, പുതുക്കിയ അതിരുകൾ എന്നിവയൊക്കെ ഇതിൽ പെടുന്നു. അങ്ങനെ കണ്ടെത്തുന്ന സംഗതികളും, അതിനെ പറ്റിയുള്ള അഭിപ്രായങ്ങളും മറ്റും കുറിപ്പുകളാക്കി താഴെ കൊടുക്കാവുന്നതാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.