വിക്കിപീഡിയ:വിക്കിഡാറ്റ പരിശീലനശിബിരം - 2017
From Wikipedia, the free encyclopedia
വിക്കിമീഡിയ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം മാനേജർ അസഫ് ബാർട്ടോവ് നയിക്കുന്ന വിക്കിഡാറ്റ പരിശീലനശില്പശാല ആഗസ്റ്റ് 30, 31 തീയതികളിലായി കൊച്ചിയിൽ വെച്ചു് നടത്തുവാൻ ഉദ്ദേശിക്കുന്നു. മുഖ്യ പരിശീലകൻ ലളിതമായ ഇംഗ്ലീഷിലായിരിക്കും വിഷയം അവതരിപ്പിക്കുക. വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ, ബാംഗളൂരിലെ CIS-A2K, IT@School പദ്ധതി, മലയാളം വിക്കിസമൂഹം എന്നിവരുടെ ആഭിമുഖ്യത്തിലാണു് ഈ ശില്പശാല നടത്തുന്നതു്. വിക്കിഡാറ്റ എന്ന ആശയം, വിക്കിഡാറ്റ ഉപയോഗിക്കുന്ന വിധം, കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിൽ ചേർക്കുന്ന വിധം, മറ്റു വിക്കിപദ്ധതികളുമായി വിക്കിഡാറ്റ സംയോജിപ്പിക്കുന്ന രീതി, വിക്കിക്വാറി, അനുബന്ധ എക്സ്റ്റെൻഷനുകൾ തുടങ്ങിയവയാണു് പരിശീലനത്തിലെ പ്രതിപാദ്യം.
വിക്കിഡാറ്റ പരിശീലനശിബിരം - 2017 ആസൂത്രണത്തിൽ
തീയ്യതി:2017 ആഗസ്റ്റ് 30,31
സമയം:രാവിലെ 9 മുതൽ വൈകീട്ട് 5 വരെ
സ്ഥലം: IT@School പ്രൊജക്റ്റ് പ്രാദേശികവിഭവകേന്ദ്രം (ARTIST)