വർണ്ണതാപനില
From Wikipedia, the free encyclopedia
ദൃശ്യപ്രകാശത്തിന്റെ ഒരു സ്വഭാവവിശേഷമാണ് വർണ്ണതാപനില. ഛായാഗ്രഹണം, പ്രസാധനം, ജ്യോതിർഭൗതികം മുതലായ മേഖലകളിൽ വർണ്ണതാപനിലക്കു പ്രധാനപ്പെട്ട ഉപയോഗങ്ങളുണ്ട്. ഒരു പ്രകാശസ്രോതസ്സിന്റെ വർണ്ണതാപനില എന്നത് അതിന്റെ പ്രകാശവർണ്ണത്തിനു തുല്യമായ പ്രകാശവർണ്ണം പ്രസരിപ്പിക്കുന്ന തമോവസ്തുവിന്റെ താപനിലക്കു തുല്യമാണ്. വർണ്ണതാപനില അളക്കുന്നതിനുള്ള ഏകകം കെൽവിൻ ആണ്. )
5000 കെൽവിനു മുകളിലുള്ള വർണ്ണതാപനിലയുള്ള നിറങ്ങൾ(നീലകലർന്ന വെള്ള) ശീതളവർണ്ണങ്ങൾ എന്നറിയപ്പെടുന്നു..[1] കുറഞ്ഞ വർണ്ണതാപനിലയുള്ള(2700-3000 കെൽവിൻ) നിറങ്ങൾ ഊഷ്മളവർണ്ണങ്ങൾ എന്നും അറിയപ്പെടുന്നു. മഞ്ഞകലർന്ന വെള്ള മുതൽ ചുവപ്പ് വരെ ഊഷ്മളവർണ്ണങ്ങളാണ്.[1]