ശനീശ്വരൻ
ശനി ദേവൻ / From Wikipedia, the free encyclopedia
സൂര്യദേവന്റെ രണ്ടാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ് 'ശനീശ്വരൻ' അഥവാ ശനിദേവൻ (സൂര്യപുത്ര_ശനി). ശനിയാഴ്ചയാണ് പ്രധാന ദിവസം. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെടുന്ന ശനീശ്വരനെ നന്മചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനും ആയിട്ട് ജ്യോതിഷ വിശ്വാസികൾ കരുതുന്നു. കറുപ്പ്, നീല എന്നിവയാണ് ശനീശ്വരന്റെ ഇഷ്ടനിറം. നീല ശംഖുപുഷ്പം ഇഷ്ടകുസുമം. പാശ്ചാത്യ ജ്യോതിഷത്തിലും ഭാരതീയ ജ്യോതിഷത്തിലും ഒരുപോലെ ശനിയുടെ സാന്നിധ്യം കാണാൻ സാധിക്കും. ശനിദോഷ ദുരിതങ്ങളിൽ നിന്നും രക്ഷക്കായി ഗണപതി, ശാസ്താവ്, ഹനുമാൻ, ഭദ്രകാളി എന്നിവരെ ശനിയാഴ്ചകളിൽ ആരാധിക്കുന്നത് നല്ലതാണെന്നു വിശ്വാസം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
- ശനി എന്ന നക്ഷത്രത്തെക്കുറിച്ചറിയാൻ, ദയവായി ശനി കാണുക.
വസ്തുതകൾ ശനീശ്വരൻ, ദേവനാഗരി ...
ശനീശ്വരൻ | |
---|---|
പ്രപഞ്ചം | |
ദേവനാഗരി | शनि |
Affiliation | ഗ്രഹങ്ങൾ |
ഗ്രഹം | ശനി |
Mount | കാക്ക |
അടയ്ക്കുക