ഷിക്കാഗോ
അമേരിക്കയിലെ ഒരു സ്ഥലം / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും അമേരിക്കൻ മദ്ധ്യപടിഞ്ഞാറൻ പ്രദേശത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഷിക്കാഗൊ (/ʃɪˈkɑːɡoʊ/ ⓘ or /ʃɪˈkɔːɡoʊ/). 2010ലെ സെൻസസ് പ്രകാരം ഇവിടെ 27 ലക്ഷം പേർ വസിക്കുന്നു.[1] ഷിക്കാഗോ നഗരം പൊതുവേ “കാറ്റടിക്കുന്ന നഗരം” (വിൻഡി സിറ്റി) എന്ന് അറിയപ്പെടുന്നു. "ഷിക്കാഗോലാൻഡ്" എന്നും അറിയപ്പെടുന്ന ഷിക്കാഗോയുടെ മെട്രൊപ്പൊളിറ്റൻ പ്രദേശം സമീപത്തുള്ള ഇന്ത്യാന, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ 98 ലക്ഷം പേർ അധിവസിക്കുന്ന ഈ പ്രദേശം ന്യൂയോർക്ക് സിറ്റിയുടെയും, ലോസ് ആഞ്ചലസിന്റെയും മെട്രോപ്പൊളിറ്റൻ പ്രദേശങ്ങൾ കഴിഞ്ഞാൽ മൂന്നാമതാണ്.[4][5][6] കുക്ക് കൗണ്ടിയുടെ ആസ്ഥാനമായ ഷിക്കാഗോ നഗരത്തിന്റെ കുറച്ചുഭാഗം ഡ്യൂപേജ് കൗണ്ടിയിലുമുണ്ട്.
ഷിക്കാഗോ | |||
---|---|---|---|
മുകളിൽനിന്ന് ഘടികാരദിശയിൽ: ഡൗൺടൗൺ ഷിക്കാഗോ, ഷിക്കാഗോ തിയേറ്റർ, Chicago 'L', നേവി പയർ, മില്ലേനിയം ഉദ്യാനം, ഫീൽഡ് മ്യൂസിയം, വില്ലിസ് ടവർ. | |||
| |||
Nickname(s): ദി വിൻഡി സിറ്റി, ദി സെക്കൻഡ് സിറ്റി, ചി-ടൗൺ, ചി-സിറ്റി, ഹോഗ് ബുച്ചർ ഓഫ് ദി വേൾഡ്, ദി സിറ്റി ദാറ്റ് വർക്ക്സ്, കൂടുതൽ ഇവിടെ | |||
Motto(s): | |||
ഇല്ലിനോയിയിലും ഷിക്കാഗോ മെട്രോപ്പൊളിറ്റൻ പ്രദേശത്തുമുള്ള സ്ഥാനം | |||
രാജ്യം | United States | ||
സംസ്ഥാനം | ഇല്ലിനോയി | ||
കൗണ്ടികൾ | കുക്ക്, ഡ്യൂപേജ് | ||
Settled | 1770s | ||
ഇൻകോർപ്പറേറ്റഡ് | March 4, 1837 | ||
നാമഹേതു | shikaakwa ("Wild onion") | ||
• മേയർ | റാഹ്ം ഇമ്മാനുവേൽ (ഡെ) | ||
• നഗരം | 234.0 ച മൈ (606.1 ച.കി.മീ.) | ||
• ഭൂമി | 227.2 ച മൈ (588 ച.കി.മീ.) | ||
• ജലം | 6.9 ച മൈ (18 ച.കി.മീ.) 3.0% | ||
• നഗരം | 2,122.8 ച മൈ (5,498 ച.കി.മീ.) | ||
• മെട്രോ | 10,874 ച മൈ (28,160 ച.കി.മീ.) | ||
ഉയരം | 597 അടി (182 മീ) | ||
• നഗരം | 2,707,120 | ||
• റാങ്ക് | മൂന്നാമത് | ||
• ജനസാന്ദ്രത | 11,864.4/ച മൈ (4,447.4/ച.കി.മീ.) | ||
• നഗരപ്രദേശം | 87,11,000 | ||
• മെട്രോപ്രദേശം | 94,61,105 | ||
Demonym(s) | Chicagoan | ||
സമയമേഖല | UTC−06:00 (CST) | ||
• Summer (DST) | UTC−05:00 (CDT) | ||
ഏരിയ കോഡ് | 312, 773, 872 | ||
വെബ്സൈറ്റ് | cityofchicago.org | ||
[3] |
മിഷിഗൺ തടാകത്തിന്റെ തെക്കുപടിഞ്ഞാറെ കരയിൽ 1833 ൽ ഒരു തുറമുഖ നഗരമായാണു ഷിക്കാഗൊ സ്ഥാപിക്കപ്പെട്ടത്.[7]