ഷുഗർലോഫ് മൗണ്ടൻ
ബ്രസീലിലെ റിയോ ഡി ജനീറോയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവതം / From Wikipedia, the free encyclopedia
ബ്രസീലിലെ റിയോ ഡി ജനീറോയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവതം ആണ് ഷുഗർലോഫ് മൗണ്ടൻ (പോർച്ചുഗീസ്: പാവോ ഡി ആകുരൂർ [pɐw d͡ʒi asukaʁ]). അറ്റ്ലാന്റിക്ക് സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന ഒരു ഉപദ്വീപിൽ ഗുവനബാര ബേയുടെ അടുത്തായാണ് ഈ പർവതം സ്ഥിതിചെയ്യുന്നത്. 396 മീറ്റർ (1,299 അടി) ഉയരമുള്ള ഈ പർവതത്തിനു പരമ്പരാഗതമായി നിർമ്മിക്കുന്ന ശുദ്ധീകരിക്കപ്പെട്ട പഞ്ചസാരകട്ടിയുടെ രൂപമാണ് അതിനാലാണ് അതിനു ഷുഗർലോഫ് മൗണ്ടൻ എന്ന പേര് ലഭിച്ചത്. നഗരത്തിന്റെ കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിൽ ഇവിടെ സ്ഥാപിച്ച കേബിൾവേ ലോകപ്രസിദ്ധമാണ്.
ഷുഗർലോഫ് മൗണ്ടൻ Sugarloaf Mountain | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 396 m (1,299 ft) |
Coordinates | 22°56′55″S 43°09′26″W |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | റയോ ഡി ജെനീറോ, ബ്രസീൽ |
റിയോ ഡി ജനീറോ നഗരപ്രദേശത്ത് സമുദ്രത്തിനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന നിരവധി പർവ്വതങ്ങളിൽ ഒന്നാണ് ഈ പർവതം. 2006 ൽ സ്ഥാപിച്ച ഷുഗർലോഫ് മൗണ്ടൻ ആൻഡ് ഉർക ഹിൽ നാച്ചുറൽ മോണുമെന്റ് ഈ പർവതത്തെ സംരക്ഷിക്കുന്നു. 2012 ൽ യുനെസ്കോ ഇത് ഒരു ലോക പൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു. [1]