സചീന്ദ്ര ബക്ഷി
From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ വിപ്ലവകാരിയാണ് സചീന്ദ്ര നാഥ് ബക്ഷി (1904 ഡിസംബർ 25 - 1984 നവംബർ 23). ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയിൽ അംഗമായിരുന്ന ഇദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സചീന്ദ്ര ബക്ഷിയെ ബ്രിട്ടീഷുകാർ ലക്നൗ സെൻട്രൽ ജയിലിലടച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കേണ്ടതായി വന്നു.
സചീന്ദ്ര ബക്ഷി | |
---|---|
ജനനം | സചീന്ദ്ര നാഥ് ബക്ഷി (1904-12-25)25 ഡിസംബർ 1904 |
മരണം | 23 നവംബർ 1984(1984-11-23) (പ്രായം 79) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സ്വാതന്ത്ര്യസമരസേനാനി |
സംഘടന(കൾ) | ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ |
പ്രസ്ഥാനം | ഇന്ത്യൻ സ്വാതന്ത്ര്യ സമരം |
1937-ൽ ജയിൽ മോചിതനായ ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ഇന്ത്യ സ്വതന്ത്രമായപ്പോൾ കോൺഗ്രസ്സുമായി അഭിപ്രായഭിന്നതയുണ്ടാവുകയും ജനസംഘിൽ ചേരുകയും ചെയ്തു.[1] പിന്നീട് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസംഘിനു വേണ്ടി മത്സരിച്ച അദ്ദേഹം വിജയിക്കുകയും നിയമസഭാംഗമായി അധികാരമേൽക്കുകയും ചെയ്തു. സചീന്ദ്ര ബക്ഷി തന്റെ ജീവിതകാലത്തിനിടയിൽ രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1984 നവംബർ 23-ന് ഉത്തർ പ്രദേശിലെ സുൽത്താൻപൂരിൽ വച്ച് അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് 80 വയസ്സുണ്ടായിരുന്നു.